ക്യു.എച്ച്.എൽ.സി 12ാം ഘട്ട പാഠപുസ്തകം സൗദി തല പ്രകാശനം ഹുസൈൻ സലഫി നിർവഹിക്കുന്നു
റിയാദ്: മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണവും സ്വഹീഹുൽ ബുഖാരി ഹദീസ് പരിഭാഷയും ആസ്പദമാക്കി റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) സംഘടിപ്പിക്കുന്ന ഖുർആൻ ഹദീസ് ലേർണിങ് കോഴ്സ് (ക്യു.എച്ച്.എൽ.സി)യുടെ 12ാം ഘട്ട പാഠപുസ്തകം അഖില സൗദിതലത്തിൽ പ്രകാശനം ചെയ്തു.
ഇസ്ലാഹി പണ്ഡിതൻ ഹുസൈൻ സലഫി പ്രകാശനം നിർവഹിച്ചു. അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി, ശിഹാബ് എടക്കര, റഫീഖ് സലഫി, ദേശീയ ഇസ്ലാഹി കോഓഡിനേഷൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി പുളിക്കൽ, വൈസ് പ്രസിഡന്റ് അർഷദ് ബിൻ ഹംസ, സൗദി കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി നൗഷാദ് കാസിം തുടങ്ങിയവർ സംബന്ധിച്ചു.
സൗദിയിലെ വിവിധ ഇസ്ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ 50ലധികം കേന്ദ്രങ്ങളിൽ പഠനക്ലാസുകൾ ആരംഭിച്ചുകഴിഞ്ഞു. ഓഫ്ലൈൻ/ഓൺലൈൻ ആയാണ് പഠനപദ്ധതികൾ ക്രമീകരിച്ചിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ക്യു.എച്ച്.എൽ.സി പഠിതാക്കളാവാം.
നസീര്‍ പട്ടാമ്പി (ജിസാന്‍ 052670744), ഷനോജ് ശർമ (വടക്കൻ മേഖല 0502810522), അബ്ദുൽ ജലീൽ (ത്വാഇഫ് 583801308), ഫവാസ് (അൽ ഖോബാർ 0507045685), ഷമീർ (ബുറൈദ 0532701946), ഉമർ ശരീഫ് (റിയാദ് 0502836552) എന്നിവരെ ബന്ധപ്പെട്ടാൽ പുസ്തകം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.