റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി ഖുർആൻ ഹദീസ് ലേർണിങ് കോഴ്സ് (ക്വു.എച്ച്.എൽ.സി) 11ാം ഘട്ട ഫൈനൽ പരീക്ഷയുടെ ഫലം പുറത്തിറക്കി. ആറു പേർ ഒന്നാം റാങ്ക് കരസ്ഥമാക്കി.
100 മാർക്ക് നേടി ഫാത്തിമ ഷമീമ കേരള, ജസീല റിയാദ്, മുഹമ്മദ് ഷഹീർ ഖമീസ് മുശൈത്ത്, സഹ്ല അബ്ദുൽ റഷീദ് ജിദ്ദ, സലീന ജിദ്ദ, ഷിബില ഷെറിൻ ജിസാൻ എന്നിവരാണ് ഒന്നാം റാങ്കിന് അർഹരായത്.
മഹ്സൂമ റിയാദ്, മിസ്രിയ ഫരീത്ത് ദമ്മാം, മുഫീദ മുസ്തഫ റിയാദ്, റിമ ഹംസ കേരള, സാജിത അൽ ഖർജ്, സംസത്ത് ബീവി കേരള, ഷഫീന മദീന, ഷമീന അഹ്മദ് അൽ ഖോബാർ, സുമയ്യ ജിദ്ദ, സുമയ്യ തുറക്കാട്ടിൽ ഖമീസ് മുശൈത്ത്, ഉമൈബ ബിൻത് മൊയ്തുകുട്ടി ഖമീസ് മുശൈത്ത്, ഉമ്മു ബാസില റിയാദ് തുടങ്ങിയവർ 99 മാർക്കോടെ രണ്ടാം റാങ്ക് നേടി.
അബ്ദുല്ലത്തീഫ് കൊത്തൊടിയിൽ അൽഖോബാർ, ഹസ്ന റിയാദ്, ജഷ്ന മുഹിയുദ്ദീൻ കേരള, എൻ.ടി. ജസ്ന ഖമീസ് മുശൈത്ത്, പി.പി. മറിയ റിയാദ്, നുസ്റത്ത് അൽ ഖർജ്, റാഫിയ ഉമർ റിയാദ്, ശബാന കർത്തർ റിയാദ്, ശബ്നം ഫഹദി ജിദ്ദ, ഷാഫി ബാവ ദമ്മാം, ഷാഹിദ ബിൻത് ഹംസ തബൂക്ക് എന്നിവർ 98 മാർക്ക് നേടി മൂന്നാം റാങ്കിനും അർഹരായി.
കുട്ടികൾക്കുവേണ്ടി സംഘടിപ്പിച്ച ഫൈനൽ പരീക്ഷയിൽ ഫാത്തിമ നിസാർ ഖമീസ് മുശൈത്ത്, ഹിശാം മദീന എന്നിവർ ഒന്നാം റാങ്ക് നേടി. ആലിയ നസറുദ്ദീൻ ജുബൈൽ, ഫാത്തിമ അഷ്റഫ് മദീന എന്നിവർ രണ്ടാം റാങ്കിന് അർഹരായി.
ഹാജറ ജിത് ഷംസുദ്ദീൻ അൽ ഖോബാർ, ആയിഷ മഹ്റീൻ അൽ ഖോബാർ, ആയിഷ റഷീദ് മദീന, ആയിഷ റഫീഖ് ഇബ്റാഹീം മദീന തുടങ്ങിയവർ മൂന്നാം റാങ്ക് നേടി.
ഓൺലൈനായി സംഘടിപ്പിച്ച പരീക്ഷയിൽ സൗദി അറേബ്യയിൽനിന്നും കേരളത്തിൽനിന്നുമായി നൂറുകണക്കിനാളുകൾ പങ്കാളികളായി. വിജയികളെ ക്വു.എച്ച്.എൽ.സി ഡയറക്ടർ സുഫ്യാൻ അബ്ദുസ്സലാം, കൺവീനർ ഷാനിബ് അൽ ഹികമി, സൗദി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി പുളിക്കൽ, ജനറൽ സെക്രട്ടറി ഉമർ ശരീഫ് എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.