ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ പാരൻറ്സ് ഫോറം (ഇസ്പാഫ്) ജിദ്ദയിൽ വിദ്യാർഥികൾക്ക് ‘ക്വിസ് ഇന്ത്യ മത്സരം 2023’ സംഘടിപ്പിക്കുന്നു. മൂന്നു ഘട്ടങ്ങളിലായാണ് മത്സരം. ആദ്യഘട്ടം ജനുവരി 14ന് ശനിയാഴ്ച രാവിലെ 10ന് ജിദ്ദ ദാറുൽ മാജിദ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും. രണ്ടും മൂന്നും ഘട്ടങ്ങള്‍ ജനുവരി 27ന് നടക്കും.
ഇന്ത്യന്‍ ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരം, കായികം എന്നിവക്കുപുറമെ നിലവിലെ പൊതുവിഷയങ്ങളും ഉള്‍പ്പെടുന്നതായിരിക്കും ചോദ്യങ്ങൾ. ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗത്തിലുമായിരിക്കും ഉള്‍പ്പെടുത്തുക. സൗദി അറേബ്യയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0567935803, 0567677358 നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.