ഖസീം പ്രവാസി സംഘം ചികിത്സസഹായം കൈമാറിയപ്പോൾ
ബുറൈദ: ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട കടമ്പനാട് സ്വദേശി ലക്ഷ്മി ബാബുവിന് ഖസീം പ്രവാസി സംഘത്തിെൻറ ചികിത്സാസഹായം കൈമാറി.ഖസീം പ്രവാസി സംഘത്തിന് കീഴിലുള്ള സാജിർ യൂനിറ്റ് അംഗമാണ് ലക്ഷ്മി ബാബു. അൽ ഖസീമിലെ പ്രാഥമിക ചികിത്സക്കുശേഷം തുടർചികിത്സക്കായി നാട്ടിലേക്ക് പോകുകയായിരുന്നു അദ്ദേഹം.
ഖസീം പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി അനുവദിച്ച തുകയും സാജിർ യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ സമാഹരിച്ച തുകയുമാണ് കൈമാറിയത്. സാജിർ യൂനിറ്റ് പ്രസിഡൻറ് മോഹനൻ അമ്പാടി, വൈസ് പ്രസിഡൻറ് ബൈജു വട്ടപ്പാറ, വി.എൽ. വിഷ്ണു (കടമ്പനാട് പഞ്ചായത്ത് 11ാം വാർഡ് മെംബർ), ഗ്രീഷ്മ (സി.പി.എം മണ്ണടി താഴത്ത് ടൗൺ ബ്രാഞ്ച് സെക്ര) എന്നിവരുടെ സാന്നിധ്യത്തിലാണ് ചികിത്സ സഹായം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.