ഖമറുദ്ദീൻ മൗലവി നിര്യാതനായി

ജിദ്ദ: ബലദ് ജാലിയാത്തിലെ മലയാളം വിഭാഗം പ്രബോധകൻ കൊല്ലം നിലമേൽ സ്വ​േദശി ഖമറുദ്ദീൻ മുഹമ്മദ് സാലിഹ് (ഖമറുദ്ദീൻ മൗലവി-50) നിര്യാതനായി. മൂന്നു ദിവസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴി​െഞ്ഞത്തിയത്. ചൊവ്വ രാവിലെ ജിദ്ദയിലെ മുറിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ജോലിക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പരേതനായ മുഹമ്മദ് സാലിഹ് ^ ആബിദ ദമ്പതികളുടെ മകനാണ്​. ഭാര്യ: റംലാബീഗം, മക്കൾ: ആരിഫ്, ആത്തിഫ്, ആദിൽ, ഫാസിൽ. മൃതദേഹം ജിദ്ദയിൽ ഖബറടക്കും. റിയാദിലുള്ള സഹോദരൻ നിസാറി​​​െൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നു. 

Tags:    
News Summary - qamarudheen moulavi died-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.