ദമ്മാമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​ പുനലൂർ സ്വദേശിയെ

ദ​മ്മാം: വ്യാ​ഴാ​ഴ്​​ച ദ​മ്മാ​മി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്​ പു​ന​ലൂ​ർ, കാ​ഞ്ഞി​രം മ​ല സ്വ​ദേ​ശി ഷി​ജി​ന മ​ൻ​സി​ലി​ൽ ന​വാ​സ്​ ജ​മാ​ലി​​നെ (48). മ​ര​ണം സം​ബ​ന്ധി​ച്ച്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്കം അ​റി​യി​ച്ചു. മൃ​ത​ദേ​ഹം​ ദ​മ്മാ​മി​ൽ ഖ​ബ​റ​ട​ക്കും.

ദ​മ്മാം 91ലെ ​താ​മ​സ​സ്ഥ​ല​ത്ത്​ വ്യാ​ഴാ​ഴ്​​ച രാ​ത്രി​യി​ലാ​ണ്​ ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​ഖാ​മ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​ക്കാ​ര​നാ​ണ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട പൊ​ലീ​സ്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്ക​ത്തി​െൻറ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ജ​വാ​സ​ത്തി​െ​ന സ​മീ​പി​ച്ച്​ പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ ക​ര​സ്ഥ​മാ​ക്കു​ക​യും അ​തു​പ​യോ​ഗി​ച്ച്​ നാ​ട്ടി​ലെ മേ​ൽ​വി​ലാ​സം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

രാ​ത്രി 2.30ഒാ​ടെ ഗൂ​ഗ്​​ളി​ൽ തെ​ര​ഞ്ഞ്​ പു​ന​ലൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​െൻറ ന​മ്പ​ർ ക​ര​സ്ഥ​മാ​ക്കി​യ നാ​സ്​ അ​വ​രോ​ട്​ വി​വ​രം പ​റ​യു​ക​യും സി​സ്​​റ്റ​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ച ചി​ത്രം അ​യ​ച്ചു​െ​കാ​ടു​ക്കു​ക​യും ചെ​യ്​​തു. 15 മി​നി​ട്ടി​ന​കം ത​ന്നെ അ​വി​ടു​ത്തെ മു​ൻ വാ​ർ​ഡ്​ മെം​ബ​ർ ബ​ന്ധ​പ്പെ​ടു​ക​യും റി​യാ​ദി​ലു​ള്ള ബ​ന്ധു ഷാ​ജ​ഹാ​െൻറ ന​മ്പ​ർ ​ൈക​മാ​റു​ക​യും ചെ​യ്​​തു. ഇ​വ​രാ​ണ്​ മൃ​ത​ദേ​ഹം ന​വാ​സി​​െൻറ​താ​െ​ണ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

നേ​ര​ത്തെ ഒ​മാ​നി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന ന​വാ​സ്​ ര​ണ്ടു​ വ​ർ​ഷം മു​മ്പാ​ണ്​ ഹൗ​സ്​ ​ൈഡ്ര​വ​ർ വി​സ​യി​ൽ സൗ​ദി​യി​ലെ​ത്തി​യ​ത്. സ്​​പോ​ൺ​സ​റു​ടെ വാ​ഹ​നം വാ​ട​ക​ക്ക്​ ഓ​ടി​ച്ചി​രു​ന്ന ന​വാ​സ്​ ഇ​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യും സ്​​പോ​ൺ​സ​ർ വാ​ഹ​നം തി​രി​ച്ചെ​ടു​ത്ത​താ​യും പ​റ​യ​പ്പെ​ടു​ന്നു. സ്​​പോ​ൺ​സ​ർ ഇ​യാ​ളെ ഹു​റൂ​ബാ​ക്കി​യി​ട്ടു​ണ്ട്​്. ക​ഴി​ഞ്ഞ മാ​സം മ​ക​ളു​ടെ ക​ല്യാ​ണ നി​ശ്ച​യം ദ​മ്മാ​മി​ൽ ന​ട​ത്തി​യി​രു​ന്നു. ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു ന​വാ​സ്.

ഭാ​ര്യ ഷീ​ജ ഒ​രാ​ഴ്​​ച മു​മ്പ്​ ജോ​ലി​യാ​വ​ശ്യാ​ർ​ഥം ബ​ഹ്​​ൈ​റ​നി​ൽ എ​ത്തി​യി​ട്ടു​ണ്ട്. നാ​ട്ടി​ൽ പ്രാ​യ​മാ​യ പി​താ​വ്​ രോ​ഗ ശ​യ്യ​യി​ലാ​ണ്. ഒ​റ്റ​ക്ക്​ താ​മ​സി​ച്ചി​രു​ന്ന ന​വാ​സി​െൻറ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​െ​ണ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്​​റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ചാ​ലേ കാ​ര​ണം കൃ​ത്യ​മാ​യി ബോ​ധ്യ​മാ​കൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.