ജിദ്ദ: കെ.എം.സി.സി ജിദ്ദ പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സോക്കർ ഫെസ്റ്റ് സീസൺ ഒന്ന് ഫൈവ്സ് ഫുട്ബാൾ ടൂർണമെൻറിൽ കളരണ്ടിക്കൽ ഏരിയയെ പരാജയപ്പെടുത്തി കൊട്ടപ്പുറം ഏരിയ ജേതാക്കളായി. റുവൈസ് മദീന ഫുട്ബാൾ ടർഫിൽ നടന്ന മത്സരത്തിൽ കൊട്ടപ്പുറം, കൊടികുത്തിപറമ്പ്, അടിവാരം, കളരണ്ടി, ആലക്കപറമ്പ്, ഉണ്യത്തിപറമ്പ് , പുളിക്കൽ, ഒളവട്ടൂർ തുടങ്ങിയ എട്ട് ഏരിയകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. കൊട്ടപ്പുറത്ത് നിന്നുള്ള മുഹമ്മദ് ഷാദിൻ മികച്ച കളിക്കാരനായും കളരണ്ടി ടീമിലെ മുഹമ്മദ് അസ്ലം മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
കെ.എം.സി സി ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, ജില്ല കമ്മിറ്റി ചെയർമാൻ കെ.കെ മുഹമ്മദ് കൊണ്ടോട്ടി, മണ്ഡലം ചെയർമാൻ കെ.പി അബ്ദുൽറഹിമാൻ ഹാജി, പ്രസിഡന്റ് എം.കെ നൗഷാദ്, ജനറർ സെക്രട്ടറി അൻവർ വെട്ടുപാറ, കൊണ്ടോട്ടി സി.എച്ച് സെൻറർ ചെയർമാൻ കെ.എൻ.എ ലത്തീഫ്, മജീദ് കൊട്ടപ്പുറം, സിദ്ദീഖ് ഒളവട്ടൂർ, ചോലയിൽ മുഹമ്മദ് കുട്ടി, വഹാബ് കൊട്ടപ്പുറം, അബ്ദുൽറഹിമാൻ ഒളവട്ടൂർ, വഹീദ് കോട്ടോൽ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി.വി സഫീറുദ്ധീൻ, കൺവീനർ മുഹമ്മദ് അനീസ്, ഭാരവാഹികളായ കെ.പി. റാഷിദ്, സുബൈർ ബാബു, എം.സി ജസീർ, ഫസൽ മലാട്ടിക്കൽ, കെ.പി. സലാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.