ഖമീസ് മുശൈത്ത്: ദര്‍ബ് ചുരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി വെങ്കിടേഷ് രാമചന്ദ്രനെ (38) ചാര്‍ട്ടര്‍ ചെയ്ത എയര്‍ ആംബുലന്‍സില്‍ നാട്ടിലത്തെിച്ചു.അബ്ഹ എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ഇന്ത്യക്കാരന് ഈ സേവനം ലഭിക്കുന്നത് ആദ്യമാണ് എന്ന് അധികൃതര്‍ പറഞ്ഞു.
ഐ. സി യു സംവിധാനങ്ങള്‍ ഉള്‍പ്പടെ സജ്ജമായ എയര്‍ ആംബുലന്‍സില്‍ വിമാന ജീവനക്കാരെ കൂടാതെ ഡോക്ടര്‍, നഴ്സ് എന്നിവരുടെ സേവനവും ലഭ്യമാണ്. തുര്‍ക്കിയുടെ എയര്‍ ആംബുലന്‍സ് ദുബൈയില്‍ നിന്ന് കമ്പനി വരുത്തുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനിക്കും ഇന്‍ഷുര്‍ കമ്പനിക്കുമായി ഒന്നര മില്യന്‍ റിയാല്‍ ചെലവായതായി കമ്പനി പ്രതിനിധി പറഞ്ഞു. ബന്ധുക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് രോഗിയെ ചെന്നൈ മലാര്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ഭാര്യ , ഭാര്യാ സഹോദരന്‍ എന്നിവരും അനുഗമിച്ചു.
എട്ട് വര്‍ഷമായി ശുക്കേക്ക് നോമാല്‍ വാട്ടര്‍ പ്ളാന്‍റില്‍ ഷിഫ്റ്റ് സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്യുകയാണ് . ഓപ്പറേഷന്‍സ് എന്‍ജിനീയര്‍ കൂടിയായ വെങ്കിടേഷിന്് കഴിഞ്ഞ ഡിസംബര്‍ 20-ന് ദര്‍ബ് ചുരത്തില്‍ ഉണ്ടായ വാഹനാപകടത്തിലാണ് പരിക്കേറ്റത്. കാര്‍ റോഡിന്‍െററ പാര്‍ശ്വ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വെങ്കിടേഷും സഹയാത്രികനും കാറില്‍ നിന്നിറങ്ങി നിമിഷങ്ങള്‍ക്കകം കാറിന് തീ പിടിക്കുകയും പൂര്‍ണമായും കത്തിയമരുകയും ചെയ്തു.
അസ്ഥികള്‍ക്കും മുഖത്തിന്‍െറ പാതി ഭാഗത്തും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ പരിക്കുകളോടെയാണ് വെങ്കിടേഷിനെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെങ്കിടേഷിനെ പരിചരിക്കാന്‍ ഭാര്യ രാധികയെയും ഭാര്യാസഹോദരന്‍ രാജേഷിനെയും കമ്പനി നാട്ടില്‍ നിന്നത്തെിച്ചു.പലവട്ടം ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ഇദ്ദേഹത്തിന് രക്തം നല്‍കാനായി മെട്രോ സ്പോട്സ് പ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ തയാറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.