സൗദിയിലെ ആദ്യകാല പ്രവാസി പി.ടി മുഹമ്മദ് നാട്ടിൽ നിര്യാതനായി

ജിദ്ദ: ആദ്യകാല പ്രവാസി പി.ടി മുഹമ്മദ് (66) നാട്ടിൽ നിര്യാതനായി. വയനാട് നായ്ക്കെട്ടിയിലെ പൗര പ്രമുഖനയായ പരേതനായ ഹ ുസൈൻ മുസ് ലിയാരുടെ മകനാണ്. 1977 മുതൽ പ്രവാസിയായ അദ്ദേഹം അവധിക്ക് നാട്ടിൽ പോയതായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

ഖുൻഫുദയിലെ മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും പ്രയാസപ്പെടുന്ന പ്രവാസികൾക്ക് അത്താണിയുമായിരുന്നു. ഭാര്യ: ആയിശ. മക്കൾ: ഹിഷാം, ഫഹദ്, ഹസീന, ഹബീബ്, ശുഹൈബ്. മരുമക്കൾ: സിദ്ദീഖ്. സഹോദരങ്ങൾ: ഉസ്മാൻ, ഫാറൂഖ്, അബ്ദുട്ടി.

Tags:    
News Summary - PT Mohammed Saudi Death -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.