അല്‍അഹ്സ: രാജ്യ സുരക്ഷക്കാണ് ഏറ്റവും വലിയ പരിഗണനയെന്നും സുരക്ഷിതത്വമില്ലാതെ സമാധാനവും വികസനവും ഉണ്ടാവില്ളെന്നും സല്‍മാന്‍ രാജാവ്. കിഴക്കന്‍ പ്രവിശ്യയിലത്തെിയ ഭരണാധികാരിക്ക് അല്‍അഹ്സയില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക നവോത്ഥാനത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും വിവിധ മേഖലകളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് വിഷന്‍ 2030ന്‍െറ ഭാഗമായി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍െറ സാമ്പത്തിക ഘടനയെ തന്നെ മാറ്റിപ്പണിയുക എന്ന കാഴ്ചപ്പാടോടെയാണ്് സ്വപ്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പൗരന്മാരുടെ ഉദ്പാദന ക്ഷമത വര്‍ധിപ്പിച്ച് വ്യത്യസ്ത സാമ്പത്തിക സ്രോതസുകള്‍ കണ്ടത്തെുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനായി സുരക്ഷിതത്വം സമാധാനവും നിറഞ്ഞ അന്തരീക്ഷം അനിവാര്യമാണ്. രാജ്യം അനുഭവിക്കുന്ന അനുഗ്രഹം കാത്തു സൂക്ഷിക്കാന്‍ ഉറച്ച നടപടികള്‍ വേണം. രാഷ്ട്ര നിര്‍മാണത്തിന് നമ്മുടെ പൗരന്മാര്‍ക്കാവുമെന്ന വിശ്വാസവും വേണം.
മുഴുവന്‍ ജനങ്ങളും പ്രദേശങ്ങളും തുല്യമായാണ് കാണുന്നത്. എല്ലാവരും എന്‍െറ പരിഗണനയിലുണ്ട്. ഇറു ഹറമുകളെയും സേവിക്കാനുള്ള ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍. തീര്‍ഥാടകര്‍ക്ക് സുഗമമായി അവരുടെ ചടങ്ങുകള്‍ നിര്‍വഹിക്കാനാവശ്യമായ സാഹചര്യം ഒരുക്കുക എന്നത് എല്ലാവരുടെയും കടമയും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സുഊദ് ബിന്‍ നായിഫ്, പൗര പ്രമുഖര്‍, മന്ത്രിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.