പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ

പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാട്; സമുദായത്തിന് നഷ്ടമായത് വലിയൊരു വഴികാട്ടിയെ -റിയാദ് കെ.എം.സി.സി

റിയാദ്: പാണ്ഡിത്യത്തിെൻറ ദീപ്തി പരത്തി തലമുറകൾക്ക് അറിവിെൻറ വെളിച്ചം പകർന്നുനൽകിയ മഹാനായ പണ്ഡിതൻ പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വേർപാടിലൂടെ വലിയൊരു വഴികാട്ടിയെയാണ് സമുദായത്തിന് നഷ്ടമായിരിക്കുന്നതെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അമരക്കാരിലൊരാളായിനിന്ന് പ്രസ്ഥാനത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മുന്നോട്ടുനയിക്കുന്നതിൽ നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചത്.

ജാമിഅ നൂരിയ്യ ഉൾപ്പെടെയുള്ള ഉന്നത കലാലയങ്ങളിലൂടെയും സംഘടനാ വേദികളിലൂടെയും പതിനായിരക്കണക്കിന് ശിഷ്യഗണങ്ങളെയും പണ്ഡിതന്മാരെയുമാണ് അദ്ദേഹം വാർത്തെടുത്തത്.

ആഴത്തിലുള്ള വിജ്ഞാന തൃഷ്ണയും ലാളിത്യമാർന്ന പെരുമാറ്റവും സമുദായ കാര്യങ്ങളിലെ ദീർഘവീക്ഷണവും അദ്ദേഹത്തെ ഏവർക്കും പ്രിയങ്കരനാക്കി മാറ്റി. അന്താരാഷ്ട്ര തലത്തിൽ വരെ ഇസ്‌ലാമിക പാണ്ഡിത്യത്തിെൻറയും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും മുഖമായി മാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രവാസി സമൂഹത്തിെൻറ ആത്മീയവും സാമൂഹികവുമായ പുരോഗതിയിൽ എപ്പോഴും വലിയ താല്പര്യവും ശ്രദ്ധയും അദ്ദേഹം പുലർത്തിയിരുന്നു. അദ്ദേഹത്തിെൻറ വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബാംഗങ്ങളുടെയും പ്രസ്ഥാന ബന്ധുക്കളുടെയും അസംഖ്യം ശിഷ്യഗണങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സി.പി. മുസ്തഫ, ഷുഹൈബ് പനങ്ങാങ്ങര, സത്താർ താമരത്ത്, അഷ്‌റഫ്‌ വെള്ളേപ്പാടം, യു.പി. മുസ്തഫ എന്നിവർ അറിയിച്ചു.

Tags:    
News Summary - Passing away of Prof. K. Alikutty Musliyar; The community has lost a great guide - Riyadh KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.