സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വേൾഡ് എക്സിബിഷൻ ബ്യൂറോ ജനറൽ സെക്രട്ടറി ദിമിത്രി കിർകെൻറ്സെസുമായി കൂടിക്കാഴ്ച നടത്തുന്നു
ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വേൾഡ് എക്സിബിഷൻ ബ്യൂറോ ജനറൽ സെക്രട്ടറി ദിമിത്രി കിർകെൻറ്സെസുമായി കൂടിക്കാഴ്ച നടത്തി. 2030ൽ റിയാദിൽ വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി റിയാദ് റോയൽ കമീഷൻ പാരിസിൽ ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് ഇരുവരും ചർച്ച നടത്തിയത്.
‘റിയാദ് എക്സ്പോ 2030’ സംബന്ധിച്ച ഫയൽ ഇരുവരും ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, റിയാദ് റോയൽ കമീഷൻ സി.ഇ.ഒ എൻജി. ഇബ്രാഹിം അൽസുൽത്താൻ, ഫ്രാൻസിലെ സൗദി അംബാസഡർ ഫഹദ് അൽറുവൈലി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.