ദമ്മാമിൽ നടന്ന ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമത്തിൽ കെ.എം.സി.സി പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ സംസാരിക്കുന്നു

ഹൈദരലി തങ്ങളുടെ വിയോഗത്തിൽ പ്രാർഥനയും അനുശോചന സംഗമവും

ദമ്മാം: അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നോവുന്ന ഓർമയിൽ സൗദി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രാർഥന-അനുശോചന സംഗമം സംഘടിപ്പിച്ചു.

പ്രവിശ്യയിലെ നാനാതുറയിൽനിന്നും നൂറുകണക്കിന് ആളുകൾ ദമ്മാം അൽറയ്യാൻ ഹാളിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. ബിജു കല്ലുമല, പവനൻ മൂലക്കിൽ, ജമാൽ വില്യാപ്പള്ളി, കെ.എം. ബഷീർ, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് നജാത്തി, ഫവാസ് ഹുദവി, അമാനി മൗലവി, മാലിക് മക്ബൂൽ, സുലൈമാൻ കൂലേരി, മുജീബ് കൊളത്തൂർ എന്നിവർ സംസാരിച്ചു. മയ്യിത്ത് നമസ്കാരത്തിൽ ടി.പി.എം. ഫസൽ, സി. അബ്ദുൽ ഹമീദ്, ശിഹാബ് കൊയിലാണ്ടി, മുത്തു തലശ്ശേരി, നജീം ബഷീർ, ഷബീർ ചാത്തമംഗലം, മാഹിൻ വിഴിഞ്ഞം, സുബൈർ ഉദിനൂർ, അഷ്റഫ് ആളത്ത്, നൗഷാദ് ഇരിക്കൂർ എന്നിവർ പങ്കെടുത്തു.

പ്രാർഥന സദസ്സുകൾക്ക് സക്കരിയ്യ ഫൈസി, മുസ്തഫ ദാരിമി എന്നിവർ നേതൃത്വം നൽകി. ബഷീർ ബാഖവി ഖിറാഅത്ത് നടത്തി. ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും മാമു നിസാർ കോടമ്പുഴ നന്ദിയും പറഞ്ഞു. ഖാദർ വാണിയമ്പലം, ഹമീദ് വടകര, അബ്ദുൽ അസീസ് എരുവട്ടി, സിദ്ദീഖ് പണ്ടികശാല, സലീം അരീക്കാട് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - praying and offering condolences on demise Hyderali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.