Posted On
date_range Updated On
date_range അവധിക്ക് നാട്ടിലെത്തിയ പ്രവാസി മരിച്ചു
അൽ ഖോബാർ: അവധിക്ക് നാട്ടിലെത്തിയ പ്രവാസി മരിച്ചു. എറണാകുളം പെരുമ്പാവൂർ നടക്കാവ് മേത്രക്കുടി അലിയാർ (44) ആണ് മരിച്ചത്. സുഖമില്ലാതായതിനെ തുടർന്ന് ചികിത്സക്കായി 20 ദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്. വിദഗ്ധ പരിശോധനയിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. 15 വർഷത്തിലധികമായി അൽ ഖോബാറിൽ ഹോട്ട് പുട്ട് ഹോട്ടൽ നടത്തിവരികയായിരുന്നു. 'അലിക്ക' എന്ന് എല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന ഇദ്ദേഹത്തിന് വലിയ സൗഹൃദവലയമുണ്ടായിരുന്നു. ഭാര്യ: ശാമില. ഏക മകൾ: ആഷിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.