പ്രവാസി വെൽഫെയർ റിയാദ് ഘടകത്തിെൻറ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സാജു ജോർജ് സംസാരിക്കുന്നു
റിയാദ്: ഇന്ത്യൻ റിപ്പബ്ലിക് ദിനം പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സാജു ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന പൗരന്മാരുടെ അവകാശങ്ങളും അധികാരങ്ങളും അവർക്ക് വകവെച്ചു നൽകണമെന്നും, അവ റദ്ദ് ചെയ്യുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു.
സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് ബാരിഷ് ചെമ്പകശ്ശേരി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മതേതര കേരളത്തിെൻറ സാമൂഹിക പരിസരത്ത് സാംസ്കാരിക-രാഷ്ട്രീയ ദാസ്യവേല ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. നാട് പൗരന്മാരെ വീണ്ടും പ്രജകളാക്കി മാറ്റുന്ന സാംസ്കാരിക അടിമത്തത്തിലേക്കാണ് നീങ്ങുന്നതെന്ന് വിഷയ അവതാരകനായ വൈസ് പ്രസിഡൻറ് അംജദ് അലി ചൂണ്ടിക്കാട്ടി. അഡ്വ. എൽ.കെ. അജിത് കുമാർ (ഒ.ഐ.സി.സി), മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, പ്രവാസി നാഷനൽ കമ്മിറ്റി അംഗങ്ങളായ സലിം മാഹി, അഷ്‌റഫ് കൊടിഞ്ഞി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിന് മാറ്റുകൂട്ടി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാവിഷ്കാരങ്ങളും അരങ്ങേറി. യാസിൻ അഹമ്മദ് സാഹിർ ഗാനമാലപിച്ചു. നൂറിൻ, നതാഷ, റിസ, നുസ, താനിയ എന്നിവർ സംഘഗാനം അവതരിപ്പിച്ചു. മുഹമ്മദ് സയാൻ, അയാൻ അബ്ദുറഹ്മാൻ, അമാൻ അബ്ദുറഹ്മാൻ, ഹൈസൻ ഹാഫിസ്, റാസി അബ്ദുല്ല, ഹാമി നസീർ, റിസ മറിയം, അയന നൂറിൻ, ഹസ്രത്ത് മഹൽ, നുസ്ഹ തൗഫീഖ്, ഡാനിയ സഞ്ജീവ് എന്നിവർ ഇന്ത്യയുടെ ദേശീയ നേതാക്കളുടെ വേഷമണിഞ്ഞ് വേദിയിലെത്തി. കെൻസ, അങ്ക എന്നിവർ നൃത്തമവതരിപ്പിച്ചു.
ആഘോഷ പരിപാടിയിൽ നിന്ന്
സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അഡ്വ. ജമാൽ, അജ്മൽ ഹുസൈൻ, ശിഹാബ് കുണ്ടൂർ, ജസീറ അജ്മൽ, റിഷാദ് എളമരം, ശറഫുദ്ദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിസാർ വാണിയമ്പലം പരിപാടിയുടെ അവതാരകനായിരുന്നു. ജനറൽ സെക്രട്ടറി എം.പി. ഷഹദാൻ സ്വാഗതവും ട്രഷറർ ലബീബ് മാറഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.