പ്രവാസി വെൽഫെയർ കോഴിക്കോട് വയനാട് മേഖല എക്സിക്യൂട്ടിവ് കമ്മിറ്റി
അൽഖോബാർ: സാംസ്കാരിക ദേശീയതയുടെ ചിഹ്നങ്ങളെ വാരിപ്പുണരാൻ മത്സരിച്ച് കൊണ്ടിരിക്കുന്ന മതേതര പാർട്ടികളും കലാസാംസ്കാരിക പ്രവർത്തകരും സംഘ്പരിവാറിെൻറ ചതിക്കുഴിയിൽ വീഴരുതെന്ന് പ്രവാസി വെൽഫെയർ കോഴിക്കോട് വയനാട് മേഖലാ എക്സിക്യൂട്ടിവ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ആരാധനാലയങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നത് യഥാർഥ വിശ്വാസികൾ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഇല്യാസ് ചേളന്നൂർ അധ്യക്ഷത വഹിച്ചു. ജാതി സെൻസസ് വിഷയത്തിൽ കേന്ദ്രകമ്മിറ്റി അംഗം മുഹ്സിൻ ആറ്റാശ്ശേരി സംസാരിച്ചു.
പ്രൊവിൻസ് കമ്മിറ്റി അംഗം ജമാൽ കൊടിയത്തൂർ, റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.എം. സാബിഖ്, അസ്ലം ഓമശ്ശേരി, മുഹമ്മദ് സലിം, റാസി ചേന്ദമംഗലൂർ എന്നിവരും സംസാരിച്ചു. മേഖല സെക്രട്ടറി കെ.ടി. ഷജീർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.