പ്രവാസി വെൽഫെയർ ദമ്മാം കണ്ണൂർ-കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഈദ് വൈബ്സ് 2025’
ദമ്മാം: ഈദ് ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രവാസി വെൽഫെയർ ദമ്മാം കണ്ണൂർ-കാസർകോട് ജില്ല കമ്മിറ്റി ‘ഈദ് വൈബ്സ് 2025’ എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചു.കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഗായകർ അവതരിപ്പിച്ച സംഗീതനിശ ഏറെ ശ്രദ്ധേയമായി. കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം പ്രതിഫലിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി. പാചക-മെഹന്ദി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഇർഫാന (കേക്ക് മേക്കിങ്), അശ്വതി (പായസം), സബീന മുനീർ (ബിരിയാണി) എന്നിവർ പാചക മത്സരങ്ങളിൽ വിജയികളായി. മെഹന്ദി ഡിസൈനിങ്ങിൽ ഷിമ അഷ്റഫ് ഒന്നാം സ്ഥാനം നേടി. ചടങ്ങിൽ 10ാം ക്ലാസ്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി ആശംസകൾ നേർന്നു.ജാബിർ പ്രോഗ്രാം കൺവീനർ ചുമതല വഹിച്ചു. ബിനാൻ ബഷീർ, ജമാൽ പയ്യന്നൂർ, സലീം, ഷമീം, അസ്ലം, ഷക്കീർ, ഫാത്തിമ ഹാഷിം, റജ്ന അസ്ലം, സജ്ന ഷക്കീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.