ദമ്മാം: സി.ബി.എസ്.ഇ 10, പ്ലസ്. ടു ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദമ്മാമിലെ വിദ്യാർഥികളെ പ്രവാസി വെൽഫെയർ തൃശൂർ എറണാകുളം ജില്ല കമ്മിറ്റി അനുമോദിച്ചു. ദമ്മാമിലെ വ്യത്യസ്ത മേഖലകളിൽ നടന്ന അനുമോദന ചടങ്ങിൽ പ്രവാസി വെൽഫെയർ തൃശ്ശൂർ, എറണാകുളം ജില്ലാകമ്മിറ്റി പ്രസിഡന്‍റ് ഷൗക്കത്ത് പാടൂർ ജില്ലാ ജനറൽ സെക്രട്ടറി റയ്യാൻ റസ്സൽ എക്സിക്യൂട്ടിവ് അംഗങ്ങളായ റഊഫ് ചാവക്കാട്, സമിയുള്ള കൊടുങ്ങല്ലൂർ, മെഹബൂബ്, റയ്യാൻ, അനീസ, മെഹബൂബ്, ശരീഫ് കൊച്ചി തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു.
10ാം ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് നബീൽ, മുഹമ്മദ് സഹൽ, ഹനിയ ഷാഫി, നെഹാൻ, മൻഹ സാഫ്തർ തുടങ്ങിയവരും 12ാം ക്ലാസിൽനിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ഹാനി അബ്ദുൽ റഹീം, മുഹമ്മദ് സാബിത്, ഫിസ്സ അർഷദ് തുടങ്ങിയവരും അവാർഡുകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.