പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി അക്കാദമിക് എക്സലൻസ് അവാർഡ്’ വിതരണം ചെയ്തപ്പോൾ
അൽ ഖോബാർ: പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ ഘടകം ‘അക്കാദമിക് എക്സലൻസ് അവാർഡ് 2025’ നൽകി വിദ്യാർഥികളെ ആദരിച്ചു. 10ാം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്. റീജനൽ പ്രസിഡന്റ് ഖലീലുൽ റഹ്മാൻ അന്നട്ക്ക അധ്യക്ഷത വഹിച്ചു. റാക അൽ കൊദാരി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പ്രവിശ്യാ പ്രസിഡന്റ് അബ്ദുൽ റഹീം തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. പ്രകൃതി കഴിഞ്ഞാൽ നാമറിഞ്ഞും അറിയാതെയും ജീവിതം ക്രമീകരിക്കുന്നതിൽ രാഷ്ട്രീയം വഹിക്കുന്ന പങ്കിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. മോട്ടിവേഷൻ സ്പീക്കർ റഷീദ് ഉമർ സദസ്സുമായി സംവദിച്ചു. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ അബ്ദുൽ റഹീം, ഖലീലുറഹ്മാൻ, റഷീദ് ഉമർ, പി.ടി. അഷറഫ്, ഷജീർ തൂണേരി, മുഹമ്മദ് ഹാരിസ്, ഷനോജ്, സിറാജ് തലശ്ശേരി, ആരിഫ ബക്കർ എന്നിവർ കൈമാറി. റിദുവ റഹീം ഗാനം ആലപിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ടി. അഷറഫ് സ്വാഗതവും റീജനൽ കമ്മിറ്റി ട്രഷറർ ഷജീർ തൂണേരി നന്ദിയും പറഞ്ഞു. ആരിഫ് അലി അവതാരകനായിരുന്നു. നുഅമാൻ, കുഞ്ഞു മുഹമ്മദ്, താഹിറ, ഹാരിസ്, ഹഫ്സൽ, ഫൗസിയ തുടങ്ങിയർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.