ജിദ്ദ: മലപ്പുറം ജില്ലയിലെ വെട്ടത്തൂർ സ്വദേശി രാജൻ പാലകുണ്ട് പറമ്പിലിന് നാടണയാൻ സഹായിക്കുന്നതിന് പ്രവാസി ജ നകീയ സമിതി രൂപവത്കരിച്ചു. ശറഫിയ്യ ഇമ്പാല ഓഡിറ്റോറയത്തിൽ ചേർന്ന യോഗത്തിൽ ജിദ്ദയിലെ പതിനഞ്ചിൽ പരം സംഘടനകൾ സഹാ യ സമിതി രൂപവത്കരണ യോഗത്തിൽ സംബന്ധിച്ചു. ടി.കെ.എം റഉൗഫ്, ഇസ്മായിൽ കല്ലായി, അബൂബക്കർ അരിമ്പ്ര എന്നിവർ യോഗത് തിൽ കാര്യങ്ങൾ വിശദീകരിച്ചു. സാമ്പത്തിക കുരുക്കിൽ കുടുങ്ങിയാണ് രാജെൻറ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതമായി മുടങ്ങിയത്.
ആറ് വർഷം മുമ്പ് ജീസാനിലെ ഒരു കമ്പനിയിൽ ൈഡ്രവർ ജോലിക്കായിരുന്നു രാജൻ സൗദിയിൽ എത്തിയത്്്. ഇതിനിടെ ബാങ്കിൽ നിന്ന് തവണ വ്യവസ്ഥയിൽ കമ്പനി രാജന് വാഹനം വാങ്ങികൊടുത്തിരുന്നു. കമ്പനി പദ്ധതി ഉപേക്ഷിച്ച് ജോലിക്കാരെ പിരിച്ച് വിട്ടപ്പോൾ വാഹനം ബാങ്കിനെ തിരിച്ചേൽപിച്ചു. ഇതെല്ലാം കമ്പനി നിർദേശമനുസരിച്ചായിരുന്നു. അതിനിടെ രാജൻ മറ്റൊരു കമ്പനിയിൽ ചേർന്നു. പിന്നീട് എക്സിറ്റിൽ നാടണയാൻ നോക്കുമ്പോഴാണ് പഴയ കാർ ലോൺ അടവ് ബാക്കിയുണ്ടെന്നും ഇതിെൻറ പേരിൽ നിയമക്കുരുക്കുണ്ടെന്നും അറിഞ്ഞത്. ഇത് അടച്ച് തീർക്കാതെ രാജന് യാത്രാനിരോധം നീങ്ങില്ല. രാജൻ ഹുറൂബിലുമാണ്. ഇൗ പ്രശ്നം പരിഹരിക്കാൻ ഇഖാമ പുതുക്കുകയും ഫീസ് അടക്കുകയും വേണം. ഇതിനെല്ലാം മൊത്തത്തിൽ അമ്പതിനായിരത്തോളം റിയാൽ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഹായ സമിതി ഭാരാവഹികളായി ടി.എം.എ റഉൗഫ് (കൺ.), ഇസ്മായിൽ കല്ലായി (ഫിനാൻസ് കോ ഒാർഡിനേറ്റർ), മോഹൻ ബാലൻ (കോ ഒാർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. അഹമദ് പാളയാട്ട്, വി.കെ റ ഉൗഫ്, കെ.ടി.എ മുനീർ, അബൂബക്കർ അരിമ്പ്ര, ചെമ്പൻ അബ്ബാസ്, പി.പി റഹീം, സി.എച്ച് ബഷീർ തുടങ്ങിയവർ മെമ്പർമാരായി ഉപദേശക സമിതിയും രൂപവത്കരിച്ചു. സഹായ സമിതിയിലേക്കുള്ള ആദ്യസംഭാവന കെ.ടി അബൂബക്കറിൽ നിന്ന് സ്വീകരിച്ച് വി.കെ.റഊഫ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.