ദമ്മാം: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം, പോത്തൻകോട് സ്വദേശി അബ്ദുൽ റഷീദ് (57) ആണ് കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‌സയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഞായർ രാത്രി തിരുവനന്തപുരത്തേക്കുള്ള ജെറ്റ് എയർവേയ്സ് വിമാനത്തിൽ കുടുംബത്തോടൊന്നിച്ച് മടങ്ങാനിരിക്കുകയായിരുന്നു. യാത്രക്ക് മണിക്കൂറുകൾ മുമ്പ് ഹൃദയാഘാതം സംഭവിച്ചു.
മുബാറസ് ബിൻജലവി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 30 വർഷത്തോളമായി അൽഅഹ്സയിലെ സനയ്യയിലാണ് ജോലി ചെയ്‌തിരുന്നത്. മക്കൾ: ഷമീർ, ഷാജിർ, ഷമി. നവയുഗം അൽഅഹ്സ ജീവകാരുണ്യ വിഭാഗം കൺവീനർ അബ്ദുല്ലത്തീഫ് മൈനാഗപ്പള്ളിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.