പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദിൽ സംഘടിപ്പിച്ച ‘ഒരുമയുടെ സ്നേഹോത്സവം 2025’ പരിപാടിയിൽനിന്ന്
റിയാദ്: റിയാദിലെ ജീവകാരുണ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഒരുമയുടെ സ്നേഹോത്സവം 2025 ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികളുടെ മികവും സംഘടനവും കൊണ്ട് ഏറെ ശ്രദ്ധേയമായി. അൽ യാസ്മീൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി സ്കൂൾ ചെയർപേഴ്സൻ ഷഹനാസ് അലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിബിൻ സമദ് കൊച്ചി ആമുഖ പ്രഭാഷണം നടത്തി. മുൻ സൗദി കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥൻ മാജിദ് ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ സാഹിത്യകാരന്മാരായ ജോസഫ് അതിരുങ്കൽ, ഡോ. കെ.ആർ. ജയചന്ദ്രൻ, അബ്ബാസ് കോഴിക്കോട്, എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, സാമൂഹിക പ്രവർത്തകരായ ഉമർ മുക്കം, റഹ്മാൻ മുനമ്പത്ത്, സനൂപ് പയ്യന്നൂർ, ലൈഫ് കോച്ചും ട്രെയിനറുമായ സുഷമ ഷാൻ, പി.എം.എഫ് സീനിയർ അംഗം മുജീബ് കായംകുളം എന്നിവർ സംസാരിച്ചു. സജിൻ നിഷാൻ അവതാരകനായിരുന്നു.
കഴിഞ്ഞ വർഷത്തെ റമദാൻ കിറ്റ് വിതരണത്തിലെ സജീവ സാന്നിധ്യമായ മുതിർന്ന അംഗം ജലീൽ ആലപ്പുഴക്ക് മുഖ്യാതിഥി മാജിദ് ഇബ്രാഹിം ഫലകം സമ്മാനിച്ചു. നജ്ദ് ഇലക്ട്രിക് കമ്പനിക്കുള്ള ബിസിനസ് എക്സലൻസി അവാർഡ് കമ്പനി മാനേജർ ഷാരൂഖിന്, ജീവകാരുണ്യ കൺവീനർ ഷരീഖ് തൈക്കണ്ടിയും ഒ.എഫ്.എൽ ഇന്റർനാഷനൽ കമ്പനിക്കുള്ള ബിസിനസ് എക്സലൻസി അവാർഡ് സി.ഇ.ഒ റഫീഖ് ഷറഫുദ്ദീന് സുഷമ ഷാനും കൈമാറി.
സ്പോൺസർമാർക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കുമുള്ള ഫലകങ്ങൾ മൈമൂന അബാസ്, നസ്രിയ ജിബിൻ, സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, ബഷീർ സാപ്റ്റ്കോ, അലക്സ് കൊട്ടാരക്കര, സഫീർ അലി, ബിനോയ് കൊട്ടാരക്കര, നാസർ പൂവ്വാർ, കെ.ജെ. റഷീദ്, തൊമ്മിച്ചൻ സ്രാമ്പിക്കൽ, റഷീദ് കായംകുളം, സിയാദ് വർക്കല, നൗഷാദ് യാഖൂബ്, രാധാകൃഷ്ണൻ പാലത്ത്, സുരേന്ദ്രബാബു, ശ്യാം വിളക്കുപാറ എന്നിവർ വിതരണം ചെയ്തു.
കലാപരിപാടികൾക്ക് ഭാരവാഹികളായ സഫീർ അലി, മുത്തലിബ് കാലിക്കറ്റ്, അൽതാഫ് കാലിക്കറ്റ്, ആച്ചി നാസ്സർ, നസീർ തൈക്കണ്ടി, ഷമീർ കല്ലിങ്ങൽ എന്നിവർ നേതൃത്വം നൽകി.
പി.എം.എഫ് വനിതാ വിഭാഗം പ്രവർത്തകരായ റെജുല മനാഫ്, ജസീന മുത്തലിബ്, റസീന അൽതാഫ്, ഷംല ശിറാസ്, ഷംല റഷീദ്, ജിജി ബിനു, ഫൗസിയ നിസാം, ഷജിന ഷറഫ്, നേഹ റഷീദ് എന്നിവർ ഒരുക്കിയ ഒപ്പന കാണികളുടെ ജനശ്രദ്ധ പിടിച്ചുപറ്റി.
റിയാദിലെ ഡാൻസ് ഗ്രൂപ്പുകളായ ഗോൾഡൻ സ്പാരോസ്, നൂപുര, നവ്യാസ് ആർട്സ് എന്റർടൈൻമെന്റ് എന്നിവർ നടത്തിയ നൃത്തനൃത്യങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടി. ഗായകരായ ജലീൽ കൊച്ചി, നിഷാ ബിനീഷ്, ജിബിൻ സമദ് കൊച്ചി, ലിൻസു സന്തോഷ്, മുത്തലിബ് കാലിക്കറ്റ്, അൽതാഫ് കാലിക്കറ്റ്, ആച്ചി നാസ്സർ, നസീർ തൈക്കണ്ടി, സിയാദ് വർക്കല, അനാമിക സുരേഷ്, ഫിദ ഫാത്തിമ, ഫാത്തിമ നിസാം, ഷാഹിയ ഷിറാസ്, അനാറ റഷീദ്, ജുമാന ജിബിൻ എന്നിവരും ഗോൾഡൻ മെലഡീസ് ഗായക സംഘാംഗങ്ങളും ഗാനങ്ങൾ ആലപിച്ചു. ഫ്യൂഷൻ ഡാൻസുമായി വേദിയിലെത്തിയ ടോം ബിനു, മുഹമ്മദ് ബിലാൽ നിസാം, ദിയ റഷീദ്, ഡാനിഷ് അൽതാഫ്, ഷഹിയ ഷിറാസ് എന്നിവർ കാണികളുടെ കൈയ്യടി ഏറ്റുവാങ്ങി. മഹേഷ് ജയ് ടീമിന്റെ (റിയാദ് ബീറ്റ്സ്) നാസിക്ക് ഡോൾ കൂടാതെ ഷമീർ കല്ലിങ്ങൽ ടീമിന്റെ ചെണ്ടമേളവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഭാരവാഹികളായ ഖാൻ മുഹമ്മദ്, സിയാദ് വർക്കല, നൗഷാദ് യാഖൂബ്, രാധാകൃഷ്ണൻ പാലത്ത്, റിയാസ് വണ്ടൂർ, സുരേന്ദ്രബാബു, ശ്യാം വിളക്കുപാറ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.