നവകേരളം പ്രളയത്തിനു ശേഷം: - പ്രവാസി ഖോബാർ സെമിനാർ സംഘടിപ്പിച്ചു

അൽഖോബാർ: ‘നവകേരളം പ്രളയത്തിനു ശേഷം’ എന്ന തലക്കെട്ടിൽ പ്രവാസി സാംസ്കാരിക വേദി അൽഖോബാർ ഘടകം സെമിനാർ സംഘടിപ്പിച്ചു. വീഴ്ചകൾ പരിഹരിച്ച്​ സർക്കാറും ജനങ്ങളും നവകേരള നിർമിതിക്കായി കൈകോർത്ത് പ്രവർത്തിക്കേണ്ടതുണ്ടെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. വയലുകൾ, ക്വാറികള്‍ എന്നീ വിഷയങ്ങളില്‍ സഭയും പരമ്പരാഗത രാഷ്​ട്രീയ നേതൃത്വവും തെറ്റായ നിലപാട് സ്വീകരിച്ചത് തിരുത്തണം. സർക്കാർ ഫണ്ട് വിതരണം സുതാര്യമാക്കണമെന്നും തലതിരിഞ്ഞ ഡാം മാനേജ്മ​​െൻറിനെ കൈകാര്യം ചെയ്യാത്ത സർക്കാരി​​​െൻറ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.


കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ്​ എം.കെ ഷാജഹാൻ, ഒ.​െഎ.സി.സി നേതാവ് ഇ.കെ.സലീം, തനിമ അൽഖോബാർ പ്രസിഡൻറ് റഹ്​മത്തുല്ല, കെ.എം.സി.സി പ്രതിനിധി സിദ്ദീഖ്, പ്രവാസി വനിതാ പ്രസിഡൻറ് രേഷ്മ ഹക്കീം, പ്രോഗ്രാം കൺവീനർ നഈം ചേന്ദമംഗല്ലൂർ എന്നിവർ സംസാരിച്ചു. മേഖല ആക്ടിംങ് പ്രസിഡൻറ്​ അബ്​ദുൽ റഷീദ് രണ്ടത്താണി അധ്യക്ഷത വഹിച്ചു. കമറുദ്ദീൻ വിഷയമവതിപ്പിച്ചു. പ്രവാസി മലപ്പുറം ജില്ലാ പ്രസിഡൻറ്​ ഷാജഹാൻ ടി. അബ്ബാസ് അവതാരകനായിരുന്നു. റഊഫ് അണ്ടത്തോട്, ത്വയ്യിബ് പൊന്നാനി എന്നിവർ കവിത ആലപിച്ചു. പ്രളയത്തെ ആസ്പദമാക്കി വീഡിയോ പ്രദർശനം ബാദുഷ അവതരിപ്പിച്ചു. സിറാജ് തലശ്ശേരി സ്വാഗതവും കിരൺ തൃശൂർ നന്ദിയും പറഞ്ഞു. മേഖല കമ്മിറ്റി അംഗങ്ങളായ അഡ്വ. നവീൻകുമാർ, റമീസ് മാളിക്കടവ്, കെ.എം.സാബിഖ്, ഹഖീം, അബ്​ദുൽ ഫത്താഹ്, സൈതലവി പാറാടൻ, കുഞ്ഞിമുഹമ്മദ്, ഹാജ അഹ്‌മദ്‌, അൻവർ സലിം, ഹാരിസ്, നസീർ ഹനീഫ, ഷമീർ വണ്ടൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - pravasi kobar seminar-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.