ദമ്മാം: ഹജ്ജ് തീർഥാടകർക്കുള്ള സേവനപ്രവർത്തനങ്ങളുടെ ഭാഗമായി കിങ് ഫഹദ് സ്പെഷാലി റ്റി ആശുപത്രിയുമായി ചേർന്ന് പ്രവാസി സാംസ്കാരിക വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിെൻറ വിവിധ മേഖലകളിൽനിന്ന് നിരവധി പേർ രക്തദാനത്തിന് ആശുപത്രിയിലെത്തി. അവശ്യ ഘട്ടത്തിൽ ഇന്ത്യക്കാർ നൽകുന്ന സേവനം മഹത്തരമാണെന്നും തങ്ങൾ ജീവിക്കുന്ന രാജ്യത്തോട് പ്രവാസിപോലുള്ള ഇന്ത്യക്കാരുടെ കൂട്ടായ്മയുടെ സഹകരണം പ്രശംസനീയമാണെന്നും കിങ് ഫഹദ് ആശുപത്രി ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. അഫ്രാ അൽദായിൻ പറഞ്ഞു. ഷബീർ ചാത്തമംഗലം, ബിജു പൂതക്കുളം, ഫൈസൽ കുറ്റ്യാടി, ജംഷദലി കണ്ണൂർ, മനാഫ് കുറ്റ്യാടി, ഷെരീഫ് കൊച്ചി, അമീറുദ്ദീൻ, നാസർ ഫൗസി, സലീം കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.