പ്രവാസി ഭാരതീയ ദിവസ്:  എംബസിയില്‍ പ്രത്യേകയോഗം

റിയാദ്: അടുത്തവര്‍ഷം ജനുവരിയില്‍ ബംഗളുരുവില്‍ നടക്കുന്ന 14ാമത്  പ്രവാസി ഭാരതീയ ദിവസിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി റിയാദ് ഇന്ത്യന്‍ എംബസിയില്‍ പ്രത്യകേ യോഗം ചേര്‍ന്നു. റിയാദിലെയും ദമ്മാമിലെയും എംബസി വളണ്ടിയര്‍മാരും വ്യവസായ പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. അംബാഡര്‍ അഹമ്മദ് ജാവേദ് ആമുഖ പ്രഭാഷണം നടത്തി. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയ പദ്ധതികളെകുറിച്ച് അദ്ദേഹം സംസാരിച്ചു. ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ താമസിക്കുന്ന സൗദി അറേബ്യയില്‍ നിന്നും പ്രവാസി ഭാരതീയ ദിവസില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ പി.ബി.ഡി അജണ്ടയും സെമിനാര്‍ വിഷയങ്ങളും പരിചയപ്പെടുത്തി. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ ഏഴിന് മുമ്പായി വെബ്സൈറ്റ് (https://pbdindia.gov.in/) മുഖേന റജിസ്റ്റര്‍ ചെയ്യം. ജനുവരി ഏഴുമുതല്‍ ഒമ്പതുവരെ ബംഗളുരു അന്താരാഷ്ട്ര എക്സിബിഷന്‍ സെന്‍ററിലാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുക. 
Tags:    
News Summary - pravasi Bharatiya divas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.