റിയാദ്: സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ച പണത്തിൽ ഗണ്യമായ കുറവ് വന്നതായി സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 13 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പണമാണ് 2017 ലെ ആദ്യ എട്ട് മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നത് . 2016ല്‍ ഇതേ കാലയളവില്‍ അയച്ചതിനേക്കാള്‍ 7.7 ബില്യൻ റിയാല്‍ കുറവാണ് വിദേശത്തേക്കയച്ച പണം. 2016 ആദ്യത്തെ എട്ട് മാസത്തിനിടക്ക് 102.59 ബില്യന്‍ റിയാൽ വിദേശികള്‍ നാട്ടിലേക്കയച്ചപ്പോള്‍ 2017^ലെ എട്ട് മാസത്തിനിടക്കുള്ള സംഖ്യ 94.84 ബില്യന്‍ മാത്രമാണ്.
2015ന് ശേഷമാണ് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിൽ കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. 2015ല്‍ 157 ബില്യന്‍ നാട്ടിലേക്കയച്ചിരുന്നു.
എന്നാല്‍ 2016ല്‍ ഇത് 151.89 ബില്യനായി കുറഞ്ഞു. 2017 ജൂണ്‍ മാസത്തില്‍ വിദേശ ട്രാന്‍സ്ഫറില്‍ റെക്കോര്‍ഡ് കുറവ് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ മാസങ്ങളെ അപേക്ഷിച്ച 20 ശതമാനം കുറവ് ജൂണില്‍ അനുഭവപ്പെട്ടു.
ആഗസ്റ്റില്‍ ഇത് വീണ്ടും കുറഞ്ഞു. അതേസമയം 2016 ആഗസ്റ്റിനെ അപേക്ഷിച്ച് 2.3 ശതമാനം കുറവാണ് 2017 ആഗസ്റ്റിലെ കണക്ക്. വിദേശികളുടെ എണ്ണത്തിലും വരുമാനത്തിലും കുറവു വന്നതും സൗദിയില്‍ ചെലവഴിക്കുന്ന പണത്തിൽ വര്‍ധനവ് വന്നതും ഈ പ്രവണതക്ക് കാരണമായിട്ടുണ്ടാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നടപ്പുവര്‍ഷത്തെ കഴിഞ്ഞ എട്ടുമാസത്തെ അനുപാതമനുസരിച്ച് വിദേശ ട്രാന്‍സ്ഫര്‍ 142 ബില്യനില്‍ കൂടാന്‍ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.