ജിദ്ദ: സ്പോൺസറുടെ നിരുത്തരവാദിത്തം മൂലം അഞ്ച് മാസമായി കടുത്ത ദുരിതമനുഭവിച്ച അഷ്റഫ് ഇണ്യാക്കയുടെ ഇടപെടലിനെ തുടർന്ന് നടണഞ്ഞു. 18 വർഷക്കാലത്തെ പ്രവാസത്തിനൊടുവില്‍ നിലമ്പൂർ അകമ്പാടം സ്വാദേശി കണ്ണിയൻ അഷ്റഫാണ് നാട്ടിലേക്ക് മടങ്ങിയത്. ജിദ്ദയില്‍ ദബ്ബാബിൽ ഡ്രൈവറായിരുന്നു അഷ്റഫ്. സ്പോൺസറുടെ നിരുത്തരവാദ നിലപാട് കാരണം നാട്ടിലേക്ക് പോകാനോ മറ്റു ജോലി നോക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. പൊതുമാപ്പിെൻറ ആനുകൂല്യത്തില്‍ നാട്ടിലേക്ക് പോകാൻ സ്പോൺസറോട് വിസ ഹുറൂബാക്കാന്‍ ആവശ്യപ്പെെട്ടങ്കിലും അതിനും കഴിഞ്ഞില്ല. രണ്ടു പ്രവാശ്യം ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞതുകൊണ്ട് ജയില്‍ വഴി പോകാനുള്ള ശ്രമവും ഉപേക്ഷിക്കേണ്ടിവന്നു. നാടണയാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
ഒടുവിൽ ഷറഫിയ അൽറയാൻ പോളിക്ലിനിക്കിലെ ജീവനക്കാരനും പൊതുപ്രവർത്തകനുമായ ഇണ്യാക്കയുമായി ബന്ധപ്പെടുകയും സ്പോൺസറിൽ നിന്ന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ വിവരിക്കുകയും ചെയ്തു. മാസം തോറും 350 റിയാലും ഇഖാമ പുതുക്കുമ്പോൾ 5000 റിയാൽ വീതവും സ്‌പോൺസർക്ക് കൊടുത്തിരുന്നു അഷറഫ്. നാലു മാസം മുമ്പ് ഇഖാമ പുതുക്കുന്നതിന് പണം കൊടുത്തെങ്കിലും വീണ്ടും 5000 റിയാൽ സ്പോൺസർ അവശ്യപ്പെട്ടു.
ഇനിയും 5000 റിയാൽ തന്ന് ഇഖാമ പുതുക്കാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലന്നും, അതു കൊണ്ട് ഇഖാമ പുതുക്കി തരണമെന്നും അഷ്റഫ് കരഞ്ഞു പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ സ്പോൺസർ തയാറായില്ല. ഇഖാമ കലാവധി തീർന്നപ്പോൾ വീണ്ടും സ്പോൺസറുമായി ബന്ധപ്പെട്ടു. അഷ്റഫിന് സ്പോൺസർ പാസ്പോർട്ട് തിരിച്ചു കൊടുത്ത് കൈയൊഴിഞ്ഞു. ഇഖാമ പുതുക്കാത്തതിനാൽ ഒരു വിധത്തിലും എക്സിറ്റടിക്കാൻ കഴിഞ്ഞില്ല. സ്പോൺസർ ഹുറൂബാക്കി തന്നാൽ ഫൈനൽ എക്സിറ്റ് അടിച്ചു തരാമെന്ന് ഏജൻറുമാർ പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ സ്പോൺസറെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി ഹുറൂബാക്കി അഷ്റഫിനെ നാട്ടിലേക്ക് എത്തിക്കാനുള്ള ദൗത്യം ഇണ്ണ്യാക്ക ഏറ്റെടുത്തെങ്കിലും സാമ്പത്തിക പ്രയാസം തടസ്സമായി.
ഇണ്യാക്ക ഇടപെട്ടതോടെ ‘റയാൻ ഏരിയ കെ.എം.സി.സി.അഷ്റഫിനുള്ള വിമാന ടിക്കറ്റ് നൽകാമെന്ന് ഏറ്റു. എക്സിറ്റടിക്കാനുള്ള സംഖ്യക്ക് ഒരു വഴിയും കാണാതെ വന്നപ്പോൾ അഷ്റഫിെൻറ നാട്ടുകാരും സാമൂഹിക പ്രവർത്തകരുമായ കാപ്പാടൻ നൗഷാദ് - കുറ്റീരി ബഷീർ - കയ്പ്പള്ളി ജനീഷ് - ഏറനാട് മണ്ഡലം കെ.എം.സി.സി.സെക്രട്ടറി എന്നിവർ ചേർന്ന് അഷ്റഫിനെ സഹായിക്കാൻ സന്നദ്ധരായി. വീണ്ടു ചില ഉദാരമതികളുടെ സഹായം ലഭ്യമാക്കി. ഒടുവിൽ എക്സിറ്റ് അടിച്ച് അഞ്ച് മാസത്തെ ദുരിതത്തിന് ശേഷം അഷ്റഫ് നാടണഞ്ഞു. - ഷറഫിയ്യ - റയാൻ ഏരിയ കെ.എം.സി.സി അൽറയാൻ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ ഏർപ്പെടുത്തിയ യാത്രയയപ്പിൽ അഷ്റഫിനുള്ള യാത്രാരേഖക ളും വിമാന ടിക്കറ്റും കെ.എം.സി.സി.ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിസാം മമ്പാട് കൈമാറി.- ഇണ്യാക്ക അധ്യക്ഷത വഹിച്ചു
പതിനെട്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ കടം മാത്രം മിച്ചം വെച്ച് അഷ്റഫ് കണ്ണീരോടെ യാത്ര ചോദിച്ച രംഗം കണ്ടു നിന്നവരുടെ കരളലയിച്ചു. ഇസ്മയിൽ മുണ്ടക്കുളം, - അസീസ് കോട്ടോപ്പാടം, -റഷീദ് വരിക്കോടൻ, മൂസക്കുട്ടി മോങ്ങം, റസാഖ് ഇന്തോമി, - മുഹമ്മദ് കുട്ടി ഒറവുംപുറം, - ഇസ്മയിൽ തിരൂരങ്ങാടി-, അലി കണ്ണൂർ, - നസീർ വാണിയമ്പലം, അബു പൂക്കോട്ടൂർ-, സലീം പാറപ്പുറത്ത്, - ഇബ്രാഹിം മോങ്ങം, സമദ് കോട്ടോപ്പാടം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി - മജീദ് അഞ്ചച്ചവിടി സ്വാഗതവും മുഹമ്മദ് കുട്ടി മുണ്ടക്കുളം നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.