ദമ്മാം: പ്രളയ ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ദമ്മാമിലെ പ്രമുഖ ജീ വകാരുണ്യ കൂട്ടായ്മയായ വെസ്കോസ മലയാളി അസോസിയേഷൻ ആദരിച്ചു. ജോ. സെക്രട്ടറി ശ്രീജിത്തിെൻറ സ്വാഗതത്തോടു കൂടി ആരംഭിച്ച യോഗം പ്രസിഡൻറ് രാജേഷ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ ആസിഫും യാസറും ചേർന്ന് തയാറാക്കിയ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനങ്ങളുടെ ശബ്ദ വിവരണം പ്രദർശിപ്പിച്ചു. തുടർന്ന് എഴുപതോളം അംഗങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ആദരസൂചകമായി സല്യൂട്ട് നൽകി. നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത പ്രിജി അനുഭവങ്ങൾ പങ്കുവെച്ചു. ജനറൽ സെക്രട്ടറി ഗിരീഷ്, ശ്യാംകുമാർ, നാഗേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.