ഹജ്ജിലേക്ക്​ തീർഥാടകരുടെ മടങ്ങിവരവ് സുഗമമാക്കിയതിന് ദൈവത്തിന് സ്​തുതി -സൽമാൻ രാജാവ്​

ജിദ്ദ: ഹജ്ജിലേക്ക്​ ലോകത്തി​െൻറ നാനാഭാഗത്ത്​ നിന്ന്​ തീർഥാടകരുടെ മടങ്ങിവരവ് സുഗമമാക്കിയതിന് ദൈവത്തിന് സ്​തുതി പറയുന്നുവെന്ന്​ സൗദി ഭരണാധികാരി സൽമാൻ രാജാവ്​. ബലിപ്പെരുന്നാൾ സുദിനത്തിൽ​ തീർഥാടകരോടും രാജ്യത്തെ സ്വദേശികളോടും വിദേശികളോടും ലോക മുസ്‌ലിംകളോടും നടത്തിയ പ്രസംഗത്തിലാണ്​ സൽമാൻ രാജാവ്​ കോവിഡി​െൻറ പ്രതിസന്ധിക്ക്​ ശേഷം ലോക മുസ്​ലിംകളെ പ​​ങ്കെടുപ്പിച്ച്​ പൂർണപ്രതാപത്തോടെ ഹജ്ജ്​ നടത്താൻ ദൈവം നൽകിയ അനുഗ്രഹത്തെ സ്​തുതിച്ചത്​.

ലോകത്തെ മുഴുവൻ ബാധിച്ച അസാധാരണമായ ആരോഗ്യ സാഹചര്യത്തിനു ശേഷം ദൈവ കൃപയാൽ തീർഥാടകരുടെ മടങ്ങിവരവ് സുഗമമായിരിക്കുകയാണ്​. കോവിഡ്​കാലത്ത്​ സൗദി അറേബ്യയിലെ എല്ലാ വകുപ്പുകളിലേയും ജീവനക്കാർ നടത്തിയ വലിയ പരിശ്രമങ്ങൾ ഇതിനു സഹായകമായിട്ടുണ്ട്​.

എല്ലാവർക്കും നന്ദിയുണ്ട്​. മഹാമാരിയെ നേരിടുന്നതിൽ രാജ്യം കൈവരിച്ച മഹത്തായ വിജയത്തി​െൻറ ഫലമായാണ്​ ഈ വർഷം തീർഥാടകരുടെ എണ്ണം പത്ത്​ ലക്ഷമായി ഉയർത്തിയത്​. തീർഥാടകരുടെ സുരക്ഷയും അവരുടെ ആരോഗ്യവും ഉറപ്പാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചാണ്​ ഈ തീരുമാനമെടുത്തത്​. മുഴുവൻ തീർഥാടകരുടെയും ഹജ്ജ്​ കർമങ്ങൾ ദൈവം സ്വീകരിക്ക​െട്ട. ലോക മുസ്​ലിംകൾക്ക്​ അവരുടെ പെരുന്നാൾ അനുഗ്രഹീതമാക​െട്ടയെന്ന്​ ആശംസിക്കുകയാണെന്നും സൽമാൻ രാജാവ്​ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - Praise be to God for facilitating the return of pilgrims to Haj - King Salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.