???? ????????? ????? ???????????? ?????????????????? ???????? ?????

​പൊതുമാപ്പ്​ ബോധവത്​കരണ വാഹനയാത്ര

മദീന: മദീന ​പൊലീസിനു കീഴിൽ ​പൊതുമാപ്പ്​ ബോധവത്​കരണ വാഹനയാത്ര. പൊതുമാപ്പ്​ തീരാൻ  ഒരു മാസം ബാക്കി നിൽക്കെയാണ്​ രണ്ടാം ബോധവത്​കരണ യാത്രയുമായി  പൊലീസും  പബ്​ളിക്​ റിലേഷൻ വിഭാഗവും​ രംഗത്തിറങ്ങിയത്​. നിയമ ലംഘകർക്ക്​ യാതൊരു സഹായവും നൽകരുത്​ എന്നതടക്കമുള്ള കാര്യങ്ങൾ ഇതിനായി ഒരുക്കിയ ബസിന്​ പുറത്ത്​ എഴുതിവെച്ചിട്ടുണ്ട്​. വിതരണത്തിന്​ ബ്രോഷറുകളും ഒരുക്കിയിട്ടുണ്ട്​. പൊതുമാപ്പ്​ ഉപ​യോഗപ്പെടുത്താൻ വാഹനത്തിലൂടെ അനൗൺസ്​മ​െൻറുമുണ്ട്​.  ആയിരക്കണക്കിന്​ നോട്ടീസുകളാണ്​ ഇറക്കിയത്​. റോഡുകൾ, പാലങ്ങൾ, മാളുകൾ എന്നിവിടങ്ങളിൽ സ്​ഥാപിക്കാൻ ബോർഡുകളും ഒരുക്കിയിട്ടുണ്ട്​. 
Tags:    
News Summary - POTHUMAPP MADINA POLICE2.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.