Posted On
date_range Updated On
date_range പൊന്മള സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: മലപ്പുറം പൊന്മള മേൽമുറി സ്വദേശി സലീം കൊളക്കാടൻ (29 ) ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. സുലൈമാനിയ്യയിൽ ബഖാല ജീവനക്കാരനാണ്. വ്യാഴാഴ്ച പുലർച്ചെയാണ് മരണം.പിതാവ്: മരക്കാർ, മാതാവ്: ആയിഷക്കുട്ടി. ഭാര്യ: ഷാഹിദ, മകൻ: മുഹമ്മദ് റാസിൽ
സഹോദരങ്ങൾ: സലാം, ശറഫുദ്ദീൻ, സലീന, സാബിറ, ഷാർഹീര്.
നടപടി ക്രമങ്ങൾക്ക് സഹായിക്കാൻ കെ.എം.സി.സി പ്രവർത്തകരായ നാണി ഇസ്ഹാഖ്, അൻവർ പൂവല്ലൂർ, മുഹമ്മദ് റാസിൽ തുടങ്ങിയവർ രംഗത്തുണ്ട്. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.