റിയാദ്: സർദാർ വല്ലഭായ് പേട്ടലിെൻറ ജന്മവാർഷികം പ്രമാണിച്ച് റിയാദിലെ ഇന്ത്യൻ എംബസിയിൽ ബുധനാഴ്ച ‘രാഷ്ട്രീയ ഏക്ത ദിവസ്’ ആചരിച്ചു. വൈകീട്ട് അഞ്ച് മുതൽ 6.30 വരെ എംബസിയിൽ നടന്ന പരിപാടിയിൽ അംബാസഡർ അഹമ്മദ് ജാവേദ് െഎക്യദാർഢ്യ പ്രതിജ്ഞ ചൊല്ലികൊടുത്തു. എംബസിയിലെ മുഴുവൻ ഉദ്യോഗസ്ഥരും പ്രതിജ്ഞാവാചകം ഏറ്റുചൊല്ലി. സ്വാതന്ത്ര്യ സമര നേതാവും ആദ്യത്തെ ഇന്ത്യൻ ആഭ്യന്തര മന്ത്രിയുമായ സർദാർ പേട്ടൽ ജനിച്ചത് 1875 ഒക്ടോബർ 31നാണ്. ഇൗ ദിനം എല്ലാവർഷവും രാഷ്ട്രീയ ഏക്ത ദിവസായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിെൻറ ഭാഗമായാണ് റിയാദിലും പരിപാടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.