ദമ്മാം: രാജ്യം നിരവധി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുമ്പോൾ രാഷ്ട്രീയ പ്രവർത്തകർ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ദമ്മാം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് ഹമീദ് വടകര അഭിപ്രായപ്പെട്ടു. കെ.എം.സി.സി ഖൊദരിയ യൂനിറ്റ് ഇഫ്താര്‍ സംഗമവും കമ്മിറ്റി പുനഃസംഘടനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു. ജനാധിപത്യ, മതേതര ഇന്ത്യയെ നിലനിര്‍ത്താന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഫ്സല് വടക്കേകാട് അധ്യക്ഷത വഹിച്ചു. റിട്ടേണിങ് ഓഫിസര്‍ ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് ഖാദര്‍ അണങ്കൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സലാഹുദ്ദീന് വേങ്ങര മുഖ്യാതിഥിയായിരുന്നു. ഷൗക്കത്ത് ഒറ്റപ്പാലം, സഹീര്‍ മുസ്ലിയാരങ്ങാടി, ത്വാഹ പട്ടാമ്പി, സല്മാന് കണ്ണൂര്‍, നൗഫല്‍ മാറഞ്ചേരി, അലി വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. പി.സി. അബ്ദുല്‍ മജീദ് സ്വാഗതവും ജംഷീദ് കൈപ്പുഴ നന്ദിയും പറഞ്ഞു. ഭാരവാഹികളായി അഫ്സല് വടക്കേകാട് (ചെയർ.), സഹീര്‍ മജ്ദാല്‍ (വൈ. ചെയര്‍.), ഷൗക്കത്ത് ഒറ്റപ്പാലം (പ്രസി.), അബ്ദുല്‍ വഹാബ് കൊല്ലം (സീനിയര്‍ വൈ. പ്രസി.), പി.സി. അബ്ദുല്‍ മജീദ് (വൈ. പ്രസി.), സല്മാന് കണ്ണൂര്‍ (ജന. സെക്ര.), താഹ പട്ടാമ്പി (ഓര്‍ഗ. സെക്ര.), അലി വളാഞ്ചേരി, നൗഫല്‍ മാറഞ്ചേരി (ജോ. സെക്ര.), ജംഷീദ് കൈപ്പുഴ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.