?????????? ?????????? ?????? ???????? ????? ??????, ???????? ??????? ????? ?????

തബൂക്കില്‍ സുരക്ഷ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന തീവ്രവാദി പിടിയില്‍

റിയാദ്: തബൂക്കില്‍ കഴിഞ്ഞ ദിവസം സുരക്ഷ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന തീവ്രവാദിയെ പിടികൂടി. തബൂക്ക് നഗരത്തിലെ റിങ് റോഡില്‍ കാറില്‍ സഞ്ചരിച്ച അബ്ദുല്ല ബിന്‍ നാസര്‍ എന്ന സൈനികനാണ് വീര മൃത്യു വരിച്ചത്. സംഭവ ശേഷം രക്ഷപ്പെട്ട പ്രതി ഹായില്‍ ബിന്‍ സഹല്‍ ബിന്‍ മുഹമ്മദ് അത്വി എന്ന സ്വദേശിയാണ് ബുധനാഴ്ച സുരക്ഷ വകുപ്പിന്‍െറ പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തു. വിദഗ്ധ പരിശോധനയില്‍ ഈ തോക്കിലെ വെടിയുണ്ടയാണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്. 
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഐ.എസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. പ്രതിയുമായി ബന്ധം പുലര്‍ത്തിയിരുന്ന ഏഴ് പേരെയും അറസ്റ്റു ചെയ്തതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Tags:    
News Summary - Police murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.