ജിദ്ദയിൽ 1,80,000 റിയാൽ കവർന്ന​യാളെ കൈയോടെ പിടികൂടി

ജിദ്ദ: സ്വദേശി പൗര​​െൻറ ധീരമായ ഇടപെടലിനെ തുടർന്ന് ​ 1,80,000 റിയാൽ കവർന്നയാളെ കൈയോടെ പിടികൂടി  പണം തിരിച്ചെടുത്തു. ജിദ്ദയിലെ വ്യാപാരസ്​ഥാപനത്തിൽ ശനിയാഴ്​ചയാണ്​ സംഭവം. കടയിൽ അതിക്രമിച്ചു കവർന്ന പ്രതി പണമെടുത്ത്​ ഒാടി കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സാക്ഷിയായ സ്വദേശി മറ്റൊരാളുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പണം തിരിച്ചു പിടിച്ചെങ്കിലും പ്രതി കുതറി ഒാടി കാറിൽ കയറി രക്ഷപ്പെട്ടു. വിവരമറിഞ്ഞ പോലിസ്​  തെരച്ചിലിനൊടുവിൽ പ്രതിയെ  അറസ്​റ്റ്​ ചെയ്​തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ്​ വക്​താവ്​ തലാൽ അൽ സിൽമി പറഞ്ഞു.
Tags:    
News Summary - police arrest saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.