ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ​ത്തി വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫ്​ നി​ർ​വ​ഹി​ക്കു​ന്നു

വിടവാങ്ങലി​െൻറയും ആത്മീയ സായൂജ്യത്തി​െൻറയും വൈകാരികതയിൽ തീർഥാടകർ

മക്ക: മഹാവ്യാധിയുടെ കരിനിഴലിലും ജീവിതത്തിലെ ഏറ്റവും അപൂർവമായി മാത്രം സിദ്ധിക്കുന്ന തീർഥാടന പുണ്യം നേടാനായ സായൂജ്യത്തിലാണ്​​ ഹാജിമാർ. ഹജ്ജിലെ പ്രധാന ചടങ്ങുകൾ പൂർത്തീകരിച്ച അവർ പുണ്യഭൂമിയോട്​ വിട പറയുന്ന വൈകാരിക നിമിഷങ്ങളിലാണ്​. പ്രതികൂല ഘടകങ്ങളെ അതിജീവിച്ച്​ വിജയകരമായി ഹജ്ജ് പൂർത്തീകരിച്ച സന്തോഷത്തിലാണ് തീർഥാടകർ. സൗദി ഭരണകൂടം തങ്ങൾക്ക് ഒരുക്കിയത് മികച്ച സേവനങ്ങളാണെന്ന് ഹാജിമാർ ഒരേ സ്വരത്തിൽ പറയുന്നു.

വിടവാങ്ങൽ ത്വവാഫിനായി മസ്ജിദുൽ ഹറാമിൽ എത്തിയ ഹാജിമാരുമായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽ-സുദൈസ് ചർച്ച നടത്തി. തങ്ങൾക്ക്​ ലഭിച്ച സേവനത്തിനും സൗകര്യങ്ങൾക്കും ഹാജിമാർ നന്ദി അറിയിച്ചു. ലോകത്തിനുതന്നെ മാതൃകയാകുന്ന വിധം പഴുതടച്ച കോവിഡ് പ്രോട്ടോകോൾ പാലിച്ച് 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 തീർഥാടകരെ പ്രയാസങ്ങൾ ഒന്നും കൂടാതെ വിജയകരമായി ഹജ്ജ് പൂർത്തിയാക്കാൻ സഹായിച്ചയച്ചതി​െൻറ സന്തോഷത്തിലാണ് അധികൃതരും.

വരും നാളുകളിൽ കൂടുതൽ തീർഥാടകർക്ക് മക്കയിലെത്തി ഹജ്ജും ഉംറയും നിർവഹിക്കാൻ സൗകര്യമൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ ഭൂരിഭാഗവും. വ്യാഴാഴ്ച തന്നെ പിശാചിനെ മൂന്നു സ്തൂപങ്ങളിൽ കല്ലേറ് കർമം നിർവഹിച്ച്​ ഹജ്ജ് പൂർത്തീകരിച്ച് തീർഥാടകരിൽ നല്ലൊരു പങ്ക്​ മടങ്ങിയിരുന്നു. ബാക്കിയുള്ള ഹാജിമാർ വെള്ളിയാഴ്​ച രാത്രിക്ക്​ മുമ്പ്​ മക്കയിൽനിന്ന് വിടപറയും. വ്യാഴാഴ്ച ഉച്ചയോടെ കല്ലേറ് കർമം പൂർത്തീകരിച്ച ഹാജിമാരെ ബസുകളിൽ കഅബയിലെ വിടവാങ്ങൽ പ്രദക്ഷിണത്തിനായി മസ്ജിദുൽ ഹറാമിൽ എത്തിച്ചു.

മിനയിലെ തമ്പുകളിൽനിന്ന് ലഗേജുകൾ എടുത്താണ് ഹാജിമാർ ത്വവാഫിന് പുറപ്പെട്ടത്. ഇവിടെനിന്ന് പിന്നീട് വിവിധ കവാടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് ഹാജിമാരെ എത്തിച്ചു. ഹാജിമാരുടെ ലഗേജുകൾ വീടുകളിൽ എത്തിക്കാൻ സൗദി പോസ്​റ്റ്​ ഇത്തവണ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. 68 റിയാൽ അടക്കുന്നവർക്ക് മിനയിലെ തമ്പുകളിൽനിന്ന് ലഗേജുകൾ വീട്ടിലെത്തിക്കും. ഹാജിമാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ശം​സ

ജി​ദ്ദ: ഹ​ജ്ജ്​ വേ​ള​യി​ൽ സൗ​ദി അ​റേ​ബ്യ സ്വീ​ക​രി​ച്ച കോ​വി​ഡ്​ ആ​രോ​ഗ്യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ പ്ര​കീ​ർ​ത്തി​ച്ച്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. വി​ശ്വാ​സി​ക​ളുടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ സൗ​ദി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്​​ട​ർ ടെ​ഡ്രോ​സ്​ അ​ദ്​​നോം ട്വീ​റ്റ്​ ചെ​യ്​​തു.

മ​ക്ക ഗ​വ​ർ​ണ​ർ മി​ന​യി​ലെ​ത്തി സേ​വ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി

ജി​ദ്ദ: മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ മി​ന​യി​ലെ​ത്തി തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ മ​ക്ക​യി​ലെ ദി​യാ​ഫ കൊ​ട്ടാ​ര​ത്തി​ൽ ഹ​റം ഇ​മാ​മു​ക​ളെ​യും ഖ​തീ​ബു​മാ​രെ​യും സ്വീ​ക​രി​ച്ച​ശേ​ഷ​മാ​ണ്​ മ​ക്ക ഗ​വ​ർ​ണ​ർ മി​ന​യി​ലെ​ത്തി​യ​ത്. മി​ന​യി​ലെ അ​ടി​യ​ന്ത​ര​ചി​കി​ത്സ​ക്കു​ള്ള ആ​ശു​പ​ത്രി​ക്കും പൊ​തു​സു​ര​ക്ഷ വ​കു​പ്പി​നും കീ​ഴി​ലെ ക​ൺ​ട്രോ​ൾ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ച്ച്​ ഹ​ജ്ജ്​ കാ​ര്യ​ങ്ങ​ളും തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളും ഗ​വ​ർ​ണ​ർ കാ​ണു​ക​യു​ണ്ടാ​യി. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ, പൊ​തു​സു​ര​ക്ഷ മേ​ധാ​വി ല​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ഖാ​ലി​ദ്​ ബി​ൻ ഖ​രാ​ർ അ​ൽ​ഹ​ർ​ബി എ​ന്നി​വ​ർ ഗ​വ​ർ​ണ​റെ സ്വീ​ക​രി​ച്ചു.​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കു​ന്ന ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ആ​രോ​ഗ്യ​മ​ന്ത്രി ഗ​വ​ർ​ണ​ർ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു. ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ ബ​ദ്​​ർ ബി​ൻ സു​ൽ​ത്താ​നും ഗ​വ​ർ​ണ​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

തീ​ർ​ഥാ​ട​ക​രി​ൽ കാ​ൽ​ല​ക്ഷം വി​ദേ​ശി​ക​ൾ

ജി​ദ്ദ: ഹ​ജ്ജ്​ സീ​സ​ണി​ലെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തി മ​ക്ക, മ​ശാ​ഇ​ർ​ റോ​യ​ൽ ക​മീ​ഷ​നും ഹ​ജ്ജ്​ മ​ന്ത്രാ​ല​യ​വും. 58,518 പേ​രാ​ണ്​ ഹ​ജ്ജി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇ​തി​ൽ 32,816 പേ​ർ പു​രു​ഷ​ന്മാ​രും 25,702 പേ​ർ സ്​​ത്രീ​ക​ളു​മാ​ണ്. ആ​കെ 60,000 പേ​രെ​യാ​ണ്​ ഹ​ജ്ജി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​തി​ൽ സൗ​ദി പൗ​ര​ന്മാ​രു​ടെ എ​ണ്ണം 33,000ത്തി​ല​ധി​ക​മാ​ണ്. ഇ​തി​ൽ 16,753 പേ​ർ പു​രു​ഷ​ന്മാ​രും 16,000ത്തി​ല​ധി​കം സ്​​ത്രീ​ക​ളു​മാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ 25,000ത്തി​ല​ധി​ക​മാ​ണ്​ വി​ദേ​ശി​ക​ൾ. ഇ​വ​രെ​ല്ലാം സൗ​ദി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ്.

പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ ചു​വ​പ്പ്, പ​ച്ച, നീ​ല, മ​ഞ്ഞ എ​ന്ന്​ ക​ള​ർ​ സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ്​ ക​ർ​മ​ങ്ങ​ൾ അ​നു​ഷ്​​ഠി​ക്കാ​ൻ​ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്​. ചു​വ​പ്പ്​ വി​ഭാ​ഗ​ത്തി​ൽ 16,900 ഉം ​പ​ച്ച വി​ഭാ​ഗ​ത്തി​ൽ​ 20,000 ഉം ​നീ​ല വി​ഭാ​ഗ​ത്തി​ൽ 12,476 ഉം ​മ​ഞ്ഞ വി​ഭാ​ഗ​ത്തി​ൽ 9,000വും ​ആ​യാ​ണ്​ തീ​ർ​ഥാ​ട​ക​രെ തീ​രു​മാ​നി​ച്ച​ത്. ഏ​ക​ദേ​ശം 213 ത​മ്പു​ക​ളി​ലും അ​ബ്രാ​ജ് മി​ന കെ​ട്ടി​ട​ങ്ങ​ളി​ൽ 848 റൂ​മു​ക​ളി​ലു​മാ​ണ്​ തീ​ർ​ഥാ​ട​ക​രെ താ​മ​സി​പ്പി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.