ഫി​ലി​പ്പീ​ൻ​സ് ഇ​ര​ട്ട​ക​ളാ​യ ‘ക്ലി​യ’, ‘മൗ​റി​സ് ആ​ൻ’ കു​ട്ടി​ക​ളെ വേ​ർ​പെ​ടു​ത്തി​യ​പ്പോ​ൾ

ഫിലിപ്പീൻസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

റി​യാ​ദ്: ലോ​ക​ത്തെ ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ളി​ൽ ഒ​ന്നി​ലൂ​ടെ ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​ക​ളാ​യ ‘ക്ലി​യ’, ‘മൗ​റി​സ് ആ​ൻ’ എ​ന്നീ ഒ​ട്ടി​ച്ചേ​ർ​ന്ന ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്തു​ന്ന​തി​ൽ സൗ​ദി മെ​ഡി​ക്ക​ൽ ടീം ​ച​രി​ത്ര​വി​ജ​യം കൈ​വ​രി​ച്ചു. റി​യാ​ദി​ലെ കി​ങ് അ​ബ്​​ദു​ല്ല സ്പെ​ഷ്യ​ലി​സ്​​റ്റ്​ ചി​ൽ​ഡ്ര​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ഈ ​അ​തി​സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യം ഏ​ക​ദേ​ശം 18.5 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു.

ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​െൻറ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ​യും പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ശ​സ്ത്ര​ക്രി​യ സൗ​ജ​ന്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ത​ല ഒ​ട്ടി​ച്ചേ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി ശ​സ്ത്ര​ക്രി​യ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തി​യി​രു​ന്ന​ത് എ​ന്ന് മെ​ഡി​ക്ക​ൽ ടീം ​ത​ല​വ​ൻ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ റ​ബീ​അ വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ളു​ടെ ത​ല​ച്ചോ​റി​ലെ സി​ര​ക​ൾ പ​ര​സ്പ​രം ബ​ന്ധി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യ​തും ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ഴ​യ​ടു​പ്പ​വും ദൗ​ത്യം ഏ​റെ പ്ര​യാ​സ​ക​ര​മാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ, കു​ട്ടി​ക​ളി​ൽ ഒ​രാ​ളാ​യ ക്ലി​യ​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ക​ടു​ത്ത വൃ​ക്ക​രോ​ഗ​വും ഉ​ണ്ടാ​യി​രു​ന്ന​ത് ശ​സ്ത്ര​ക്രി​യ​യു​ടെ അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കി. എ​ങ്കി​ലും ഡോ​ക്ട​ർ​മാ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യു​ള്ള ഇ​ട​പെ​ട​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​ക്കി മാ​റ്റി.

അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​സൂ​ത്ര​ണം ചെ​യ്ത ശ​സ്ത്ര​ക്രി​യ​യു​ടെ മൂ​ന്നാം ഘ​ട്ടം ഏ​ക​ദേ​ശം 12 മ​ണി​ക്കൂ​ർ കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി കു​ട്ടി​ക​ളെ വേ​ർ​പെ​ടു​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന അ​വ​സാ​ന ഘ​ട്ട​ങ്ങ​ളി​ൽ ത​ല​യോ​ട്ടി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​വും പ്ലാ​സ്​​റ്റി​ക് സ​ർ​ജ​റി​യും വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. പീ​ഡി​യാ​ട്രി​ക് ന്യൂ​റോ സ​ർ​ജ​റി ക​ൺ​സ​ൾ​ട്ട​ന്റ് ഡോ. ​മു​അ​ത​സിം അ​ൽ സു​അ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന​സ്തേ​ഷ്യ, തീ​വ്ര​പ​രി​ച​ര​ണം, റേ​ഡി​യോ​ള​ജി തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 30 പ്ര​ഗ​ത്ഭ​രാ​യ വി​ദ​ഗ്ധ​രാ​ണ് ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. 2025 മെ​യ് 17നാ​ണ് കു​ട്ടി​ക​ൾ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ 35 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ ന​ട​ക്കു​ന്ന 70ാമ​ത്തെ വേ​ർ​പെ​ടു​ത്ത​ൽ ശ​സ്ത്ര​ക്രി​യ​യാ​ണി​ത്. ഇ​തു​വ​രെ 27 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 157 കേ​സു​ക​ൾ ഈ ​പ​ദ്ധ​തി​ക്ക് കീ​ഴി​ൽ പ​ഠ​ന​വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ട്. വി​ജ​യ​ക​ര​മാ​യ ദൗ​ത്യ​ത്തി​ന് ശേ​ഷം ഡോ. ​അ​ബ്​​ദു​ല്ല അ​ൽ റ​ബീ​അ രാ​ജ്യ​ത്തി​െൻറ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​നും മെ​ഡി​ക്ക​ൽ ടീ​മി​നും ന​ന്ദി അ​റി​യി​ച്ചു. ഈ ​നേ​ട്ടം വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്ത് സൗ​ദി അ​റേ​ബ്യ​യു​ടെ മി​ക​വും മാ​നു​ഷി​ക​മാ​യ ഇ​ട​പെ​ട​ലും ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യ​തി​ന് അ​വ​രു​ടെ കു​ടും​ബം സൗ​ദി ഭ​ര​ണ​കൂ​ട​ത്തോ​ടും ഡോ​ക്ട​ർ​മാ​രോ​ടും ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

Tags:    
News Summary - Philippines twins successfully separated in surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.