റിയാദിൽ ആവേശം വിതറി ‘ലോകകപ്പ് ഫുട്ബാൾ 2026 വൈബ് ഓൺ’ സമാപിച്ചു

റിയാദ്: നാടും വീടും വിട്ട് മരുഭൂമിയിൽ വിയർപ്പൊഴുക്കുമ്പോഴും മലയാളി പ്രവാസിയുടെ നെഞ്ചിലെ ഫുട്ബാൾ ആവേശത്തിന് ഒട്ടും കുറവില്ലെന്ന് തെളിയിച്ച് റിയാദ് ടാക്കീസ്, അൽ മദീന ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ തത്സമയ ബിഗ് സ്‌ക്രീൻ പ്രദർശനം ‘ലോകകപ്പ് ഫുട്ബാൾ 2026 വൈബ് ഓൺ’ സമാപിച്ചു.

ഫിഫ ലോകകപ്പിെൻറ ഉദ്ഘാടനച്ചടങ്ങ് മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ ആദ്യ വിസിൽ മുഴങ്ങിയത് മുതൽ അമേരിക്കയിലെ ന്യൂയോർക്ക് ന്യൂജഴ്‌സി സ്റ്റേഡിയത്തിലെ ഫൈനൽ വിസിൽ മുഴങ്ങുന്നത് വരെയുള്ള മത്സരങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചത്.

നാട്ടിൻപുറത്തെ ക്ലബ്ബ് അന്തരീക്ഷം പുനഃസൃഷ്ടിച്ച വേദിയിലേക്ക് അർധരാത്രിയിലും റിയാദ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രിയ ടീമുകളുടെ ഫാൻസിെൻറ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.

പ്രവാസത്തിെൻറ വിരസതകളെ കാൽപന്തിെൻറ മാന്ത്രികത കൊണ്ട് മറികടക്കാൻ പ്രിയപ്പെട്ട ടീമിെൻറ ജേഴ്‌സിയണിഞ്ഞെത്തിയ കാണികൾ കൊടികളേന്തിയും ആർത്തുവിളിച്ചും ആഘോഷിച്ചാണ് പരിപാടിക്ക് തിരശ്ശീലയിട്ടത്. വിവിധ ടീമിെൻറ ഫാൻസുകാർ കാണികൾക്കായി കുടിവെള്ളവും ചായയും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

40 ദിവസം നീണ്ട ഈ ആഘോഷത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി സംഘടിപ്പിച്ച ക്വിസ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി പേർ സമ്മാനങ്ങൾ കരസ്ഥമാക്കി. സജിൻ നിഷാൻ, ഉമറലി അക്ബർ, റിജോഷ് കടലുണ്ടി, സജീർ സമദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കായിക പ്രേമികൾക്കും സമ്മാനങ്ങൾ സ്‌പോൺസർ ചെയ്ത സ്ഥാപനങ്ങൾക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

അൽ മദീന പ്രതിനിധികളായ റീജനൽ ഡയറക്ടർ സലിം വലിയപറമ്പത്ത്, ശിഹാബ് കൊടിയത്തൂർ, ഫാറൂഖ് കൊവൽ, ഖാലിദ് വല്ലിയോട്, എ.ആർ. റഷീദ്, ബാസിൽ, ദൃശ്യ, ഷാനു മുഹമ്മദ്, ഹാരിസ് ചോല, സഹ പ്രായോജകരായ ടി.വി.എസ്. സലാം, ഷംനാൻ, എം.എഫ്.എഫ്.സി ബ്രോസ്റ്റഡ്, ജിത്തു സോന ഗോൾഡ്, ഷാൻ നേഴ്സ് ഹെൽപ് ലൈൻ, ബിനോയി നൂറ സ്പീഡ് കാർഗോ, റാഷി ഫോൺ ഹൗസ്, ജാസി റോസൈസ് വാച്ച്, ഉസ്മാൻ ജെ ക്യു മൊബൈൽസ്, ജുനൈദ് ഫേവറിറ്റ് വാച്ച്, അൻസാർ അമീൻ ട്രാവൽസ് എന്നിവരും നേതൃത്വം നൽകി.

റിയാദ് ടാക്കീസ് പ്രസിഡൻറ് റിജോഷ് കടലുണ്ടി, സെക്രട്ടറി അനസ് വള്ളികുന്നം, ട്രഷറർ സോണി ജോസഫ്, ഭാരവാഹികളായ അലി ആലുവ, ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, നൗഷാദ് ആലുവ, ഷൈജു പച്ച, സനു മാവേലിക്കര, സജീർ സമദ്, എൽദോ വയനാട്, അൻവർ യൂനുസ്, സിജു ബഷീർ, ബഷീർ കരോളം, ഷമീർ കല്ലിങ്കൽ, പി.വി. വരുൺ, ഇ.കെ. ലുബൈബ്, ആസിഫ് തങ്ങൾ, ഹുസൈൻ സാപ്പി, ഇബ്രാഹിം, ഫൈസൽ തലശേരി, ബാബു കണ്ണോത്, രതീഷ് നാരായണൻ, സൈദാലി, ഷഫീഖ് വലിയ, ജംഷി കാലിക്കറ്റ്, സുനിൽ ബാബു എടവണ്ണ, വിജയകുമാർ കായംകുളം, പ്രസീദ് തൈക്കൂട്ടത്തിൽ, നൗഫൽ സുലൈമാൻ, റമീസ്, ശിഹാബ്, നാസർ എന്നിവരും നേതൃത്വ രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - ‘World Cup Football 2026 Vibe concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.