ത​ബൂ​ക്കി​ലെ പ്ര​വാ​സി അ​ർ​ജ​ൻ​റീ​ന ഫാ​ൻ​സ് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ക്കു​ന്നു 

മെസ്സിക്കും സ്കലോനിക്കും നന്ദിയറിച്ച് കേക്ക് മുറിച്ച് ആരാധകർ

തബൂക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിലേറ്റ തോൽവിയിൽ നിരാശരാകാതെ, തുടർച്ചയായി ഫൈനലുകളിൽ ടീമിനെ നയിച്ച ഇതിഹാസ താരം ലയണൽ മെസ്സിക്കും പരിശീലകൻ ലയണൽ സ്കലോനിക്കും നന്ദിയറിച്ച് തബൂക്കിലെ അർജൻറീന ഫാൻസ്. ഒലയ ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറൻറിൽ വെച്ച് കേക്ക് മുറിച്ചാണ് പ്രവാസി ആരാധകർ തങ്ങളുടെ സ്നേഹവും പിന്തുണയും പങ്കുവെച്ചത്.

ഫൈനലിലെ റഫറിയിങ്ങിനെക്കുറിച്ച് ആഗോളതലത്തിൽ ഫാൻസും ടീമും പരാതിപ്പെടുന്നുണ്ടെങ്കിലും തോൽവി അംഗീകരിക്കുന്നുവെന്നും, മുൻ വർഷങ്ങളിലെ ലോകകപ്പ് കിരീടവും രണ്ട് കോപ്പാ അമേരിക്ക ചാമ്പ്യൻ പട്ടങ്ങളും ടീമിെൻറ അവിസ്മരണീയമായ പ്രകടനങ്ങളായിരുന്നുവെന്നും അതുകൊണ്ടാണ് ഈ ആഘോഷം സംഘടിപ്പിച്ചതെന്നും ഫാൻസ് അസോസിയേഷൻ വ്യക്തമാക്കി.

ചടങ്ങിൽ ഇസ്മാഈൽ പുള്ളാട്ട്, ഇല്യാസ് കാളികാവ്, എൻജി. യാസർ, ടി.ബി.ആർ. നിസാം, നജീബ് എടത്തനാട്ടുകര, സാദിഖ് വളാഞ്ചേരി, മസൂദ് പുതുപൊന്നാനി, ഷരീഫ് കൊല്ലംകോട്, രാഹുൽ എറണാകുളം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Fans cut cake to thank Messi and Scaloni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.