തബൂക്ക്: ബലദിയ നിയമങ്ങൾ ലംഘിച്ച അഞ്ച് പെട്രോൾ പമ്പുകൾ തബൂക്ക് മേലഖ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. പെട്രോൾ പമ്പുകളുടെ വികസനത്തിനായി മുനിസിപ്പൽ മന്ത്രാലയം അംഗീകരിച്ച ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് പമ്പുകൾ പൂട്ടിയതെന്ന് മുനിസിപ്പാലിറ്റി വക്താവ് എൻജി.ഇബ്രാഹീം അൽഗുബാൻ പറഞ്ഞു.മുഴുവൻ പമ്പുകളിലും പരിശോധന നടത്തി നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ തബൂക്ക് മേഖല മേയർ നിർദേശം നൽകിയിട്ടുണ്ട്. തബൂക്ക് - ദുബാ, തബൂക്ക് - മദീന റോഡുകളിലെ പമ്പുകളാണ് പൂട്ടിയത്. യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുകയാണ് മുനിസിപ്പൽ മന്ത്രാലയ തീരുമാനത്തിെൻറ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.ആറ് മാസം സാവകാശം നൽകിയ ശേഷമാണ് പമ്പുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സാേങ്കതിക ലൈസൻസ് ഒാഫീസ് മേധാവി എൻജി. അബ്ദുലത്തീഫ് അൽഖുറൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.