അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്
റിയാദ്: 'രക്തം നൽകൂ ജീവൻ രക്ഷിക്കൂ' എന്ന പേരിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് (പി.പി.എ.ആർ) സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ നടന്ന ക്യാമ്പ് ബ്ലഡ് ബാങ്ക് കോർഡിനേറ്റർ നൂറാ ഖാലിദ് അൽ ഖൽദി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്യൂണിറ്റികൾ നൽകുന്ന ഇതുപോലെയുള്ള സേവനങ്ങൾ പ്രശംസനീയമാണെന്നും അതിനോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രിസിഡൻറ് സാജു ദേവസ്സി അധ്യക്ഷത വഹിച്ചു. വിവിധ സംഘടകളെ പ്രധിനിധീകരിച്ച് അലി ആലുവ (എറണാകുളം പ്രവാസി അസോസിയേഷൻ), അജീഷ് ചെറുവട്ടൂർ (ഒ.ഐ.സി.സി), മുജീബ് മൂലയിൽ (കെ.എം.സി.സി), റിയാസ് (കേരള എൻജിനീയേഴ്സ് ഫോറം), അഡ്വ. അജിത്ഖാൻ (കേളി), ബിബി (നഴ്സസ് അസോസിയേഷൻ), സംഘടന രക്ഷാധികാരി സലാം പെരുമ്പാവൂർ, മുൻ പ്രസിഡന്റ് കരീം കാനാമ്പുറം, അലി വാരിയത്ത് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അൻവർ കാലടി ക്യാമ്പിന് നേതൃത്വം നൽകി. എക്സിക്യൂട്ടിവ് അംഗങ്ങളായ അമീർ കൊപ്പറമ്പിൽ, സിയാവുദ്ദീൻ മൂസ, ഷമീർ പോഞ്ഞാശ്ശേരി, ഷാനവാസ്, മജീദ് പാറക്കൽ, ഉസ്മാൻ പരീത്, ഹാരിസ് മേതല, ജലീൽ ഉളിയന്നൂർ, അബ്ദുൽ ജബ്ബാർ, സ്വാലിഹ്, ഷമീർ മുഹമ്മദ്, മുഹമ്മദ് അഷ്കർ, ഹിലാൽ ബാബു, സുഭാഷ് അമ്പാട്ട് തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു. സെക്രട്ടറി കുഞ്ഞുമുഹമ്മദ് ചുള്ളിക്കാട് സ്വാഗതവും ട്രഷറർ തൻസിൽ ജബ്ബാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.