പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഹ്യുമാനിറ്റേറിയൻ എക്സലന്റ് അവാർഡ് ഷൈജു പച്ചക്ക് സമ്മാനിക്കുന്നു
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഘടകം 14ാം വാർഷികം ‘ആന്യൂവൽ ഫെസ്റ്റ് 2025’ എന്ന പേരിൽ ആഘോഷിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കൽ അധ്യക്ഷതവഹിച്ചു. എംബസി വെൽഫെയർ ഉദ്യോഗസ്ഥൻ ഷറഫുദ്ദീൻ സഹ്റ ഉദ്ഘാടനം ചെയ്തു. റിയാദിലെ പ്രമുഖ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകൻ കണ്ണൂർ സ്വദേശി ഷൈജു പച്ചയെ ‘ഹ്യുമാനിറ്റേറിയൻ എക്സലന്റ് അവാർഡ് 2025’ ചടങ്ങിൽ സമ്മാനിച്ചു. പൊന്നാട അണിയിക്കുകയും ഫലകം സമ്മാനിക്കുകയും ചെയ്തു. റിയാദ് പൊതുസമൂഹമാണ് തന്റെ പ്രോചോദനമെന്നും അവർ നൽകുന്ന സഹകരണവും നിസ്വാർഥ പിന്തുണയും കൊണ്ടു മാത്രമാണ് തനിക്ക് ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കുന്നതെന്നും ഷൈജു പച്ച മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സിദ്ദീഖ് തുവൂർ, ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം), ഉമർ മുക്കം (ഫോർക്ക), ഷുക്കൂർ ആലുവ (ഒ.ഐ.സി.സി), സുബാഷ് അമ്പാട്ട് (എറണാകുളം ജില്ല അസോസിയേഷൻ), അമീർ ബീരാൻ (കെ.എം.സി.സി), ബിജു ജോസഫ് (റിയ), ബിർലു ബിന്യാമിൻ (ഡബ്ലു.എം.എഫ്), ഹരി കായംകുളം (റിയാദ് ടാക്കീസ്) എന്നിവർ സംസാരിച്ചു.ഹ്യുമാനിറ്റേറിയൻ കൺവീനർ ഉസ്മാൻ പരീതിനെ ചടങ്ങിൽ പൊന്നാട അണിയിച്ചു. ഫോർക്ക ഫുഡ് ഫെസ്റ്റിൽ വിജയിച്ച പെരുമ്പാവൂർ ലേഡീസ് ടീമിന് നേതൃത്വം നൽകിയ ടീച്ചർമാരായ അസീന മുജീബ്, സുഫൈറ സലാം എന്നിവർക്ക് പ്രത്യേകം പുരസ്കാരങ്ങൾ സമ്മാനിച്ചു. ഈ വർഷത്തെ മെരിറ്റ് അവാർഡിന് അർഹരായ റിയാദിലുള്ള കുട്ടികളായ ഹിസാം മുജീബ്, അഹ്സാൻ അമീർ, മുഫീദ മജീദ് എന്നിവർക്ക് ഫലകം കൈമാറി.
സി.ബി.എസ്.ഇ ക്ലസ്റ്റർ അത്ലറ്റിക് മീറ്റിൽ പങ്കെടുത്ത സംഘടനയുടെ അംഗങ്ങളുടെ മക്കളായ ക്രിസ്റ്റ ലാലു വർക്കി, ശിവാനി സുഭാഷ് എന്നിവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. സംഘടനയുടെ ഈ കാലയളവിലെ വിവിധ പരിപാടികളുടെ കൺവീനർമാരായ ഉസ്മാൻ പരീത്, അലി വാരിയത്ത്, കുഞ്ഞുമുഹമ്മദ്, ഹാരിസ് മേതല, കരീം കാനാമ്പുറം, സാജു ദേവസി എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.പ്രോഗ്രാം കൺവീനർ കരീം കാനാമ്പുറത്തിന്റെ നേതൃത്വത്തില് അരങ്ങേറിയ സംഗീത കലാവിരുന്നിൽ നിസാം അലി, മുത്തലിബ് കാലിക്കറ്റ്, റിസ്വാൻ ചെന്താര, സലാം പെരുമ്പാവൂർ, മാലിനി നായർ, ബിനു ശിവദാസൻ, നൗഫൽ കോട്ടയം, ഖലീൽ റഹ്മാൻ, അജിത് കാലിക്കറ്റ്, അക്ഷയ് സുധീർ, ജോയ്സ് മറിയ, അജ്ഞലി സുധീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ധന്യ ശരത് (കൈരളി ഡാൻസ് അക്കാദമി), റംഷിദ (ഗോൾഡൻ സ്പാരോവ്സ് ഡാൻസ്) എന്നിവർ ഒരുക്കിയ നൃത്തനൃത്യങ്ങളും സംഘടന ഭാരവാഹികൾ അവതരിപ്പിച്ച ഒപ്പനയും അരങ്ങേറി.മീഡിയ കൺവീനർ ഹിലാൽ ബാബു സംഘടനയെ കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററി യോഗത്തിൽ പ്രദർശിപ്പിച്ചു. നൗഷാദ് പള്ളത്ത്, ജബ്ബാർ കോട്ടപ്പുറം, റിജോ ഡൊമിനിൻകോസ്, സലാം മാറമ്പിള്ളി, അലി ആലുവ, സലാം പെരുമ്പാവൂർ, മുഹമ്മദ് സഹൽ, തൻസിൽ ജബ്ബാർ, അമീർ ബീരാൻ, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ, ഷെമീർ പോഞ്ഞാശ്ശേരി, ലാലു വർക്കി, സലീം നെസ്റ്റ്, ഷാനവാസ്, ഹാരിസ് മേതല, സിയാവുദ്ദീൻ, ഷാജഹാൻ, ജോർജ് ജേക്കബ്, കരീം കാട്ടുകുടി, അബ്ദുൽ മജീദ്, മിഥുലാജ്, വിനൂപ്, സ്വാലിഹ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. അഡ്വ. അജിത്ഖാൻ, ജിയാ ജോസ് എന്നിവർ അവതാരകരായിരുന്നു. സെക്രട്ടറി മുജീബ് മൂലയിൽ സ്വാഗതവും ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.