ജിദ്ദ: മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ കുഴഞ്ഞ് വീണ് മരിച്ചു. കക്കൂത്ത് സ്വദേശി പാറത്തൊടി അബ്ദുൽ ഷൂക്കൂർ (37) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പനി ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും രോഗം സുഖപ്പെട്ട് റൂമിൽ വിശ്രമത്തിലായിരുന്നു. അതിനിടക്കാണ് ശനിഴാഴ്ച പുലർച്ചെ റൂമിൽ വെച്ച് തന്നെയുള്ള അപ്രതീക്ഷിത മരണം.
ജിദ്ദ ബാബ് മക്കയിൽ സ്റ്റുഡിയോ ജീവനക്കാരനായിരുന്നു. പിതാവ് മുഹമ്മദ് വർഷങ്ങൾക്ക് മുമ്പ് ജീപ്പ് അപകടത്തിൽ മരണപ്പെടുകയായിരുന്നു. മാതാവ്: കദീജ, ഭാര്യ: ജാസ്മിൻ. ഏക മകൾ: അഞ്ച് വയസുള്ള ദിയ ഫാത്തിമ. മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.