പേരാമ്പ്ര റിയാദ് വെൽഫെയർ അസോസിയേഷൻ വാർഷികാഘോഷ പരിപാടി പോസ്റ്റർ പ്രകാശനം സലീം
സോന നിർവഹിക്കുന്നു
റിയാദ്: പേരാമ്പ്ര റിയാദ് വെൽഫെയർ അസോസിയേഷൻ (പ്രവ) 20ാം വാർഷികം കലാകായിക സാംസ്കാരിക പരിപാടികളോടെ വെള്ളിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റിയാദ് സുലൈ ഖിൽഅ സുൽത്താൻ ഇസ്തിറാഹയിലാണ് പരിപാടി. വിവിധ സെഷനുകളിലായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. ജീവകാരുണ്യ പ്രവർത്തന രംഗത്ത് റിയാദിൽ പ്രവർത്തിക്കുന്ന പേരാമ്പ്രയിലെയും പരിസരപഞ്ചായത്തുകളിലും നിന്നുള്ള ഒരു പറ്റം പ്രവാസികളുടെ കൂട്ടായ്മയാണ് ‘പ്രവ’. ബത്ഹയിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ പടിയങ്ങൽ കുഞ്ഞമ്മദ് ആഘോഷപ്രഖ്യാപനം നടത്തി.
20ാം വാർഷികാഘോഷത്തിെൻറ പോസ്റ്റർ സലീം സോന പ്രകാശനം ചെയ്തു. കുഞ്ഞമ്മദ് കായണ്ണ, റഷീദ് പടിയങ്ങൽ, ബഷീർ ചാലിക്കര, ഗഫൂർ കന്നാട്ടി, ഹമീദ് ചാലിൽ, താജുദ്ദീൻ ചേനോളി, ഷംസുദ്ദീൻ ചേനോളി, അബു എരയമ്പത്ത്, അഷ്റഫ് മേപ്പയ്യൂർ, സുബൈദ ബഷീർ ചാലിക്കര എന്നിവരെ കോഓഡിനേറ്റർമാരായി തെരഞ്ഞെടുത്തു. യോഗത്തിൽ എൻ.കെ. മുഹമ്മദ്, സിറാജ് മേപ്പയ്യൂർ, അബ്ദുല്ല മരുതേരി, ശാഫി കൂത്താളി, ഷജീർ പുതുക്കുടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.