നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം മദീനയിൽ ഒ.ഐ.സി.സി പ്രവർത്തകർ മധുരം വിതരണം ചെയ്ത് ആഘോഷിച്ചപ്പോൾ

എൽ.ഡി.എഫ് സർക്കാറിനെ ജനം തൂത്തെറിയും -ഒ.ഐ.സി.സി മദീന

മദീന: നിലമ്പൂരിലെ യു.ഡി.എഫിന്റെ മിന്നുന്ന വിജയം മദീനയിലെ ഒ.ഐ.സി.സി പ്രവർത്തകർ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൻ റീജനൽ കമ്മിറ്റി സെക്രട്ടറി മുജീബ് ചെനാത്ത് ഉദ്ഘാടനം ചെയ്തു.

ഒമ്പത് വർഷം പിണറായി സർക്കാർ നടത്തിയ ധൂർത്തും അഴിമതിയും നിറഞ്ഞ ജനദ്രോഹ ഭരണത്തിനെതിരെയുള്ള ശക്തമായ വിധിയെഴുത്താണ് നിലമ്പൂർ ജനത നൽകിയതെന്നും കാലങ്ങളായി സി.പി.എമ്മും ആർ.എസ്. എസുമായി ഉണ്ടാക്കിയ ബന്ധം പി. ഗോവിന്ദൻ തുറന്ന് സമ്മതിച്ചത് യു.ഡി.എഫ് എല്ലാ കാലത്തും പറയുന്നതാണെന്നുംഅദ്ദേഹം പറഞ്ഞു.

പ്രസിഡൻറ് ഹമീദ് പെരുംപറമ്പിൽ അധ്യക്ഷത വഹിച്ചു. മുൻ തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറും കെ.പി.സി.സി അംഗവുമായ എം.കെ അബ്ദുസ്സലാം മുഖ്യാതിഥിയായിരുന്നു. ഫൈസൽ കൊച്ചി, റഷീദ് മേലാറ്റൂർ, ഷംനാദ് പത്തനംതിട്ട, റഹീം കൊല്ലം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ വടക്കേതിൽ സ്വാഗതം പറഞ്ഞു.

Tags:    
News Summary - People will sweep away the LDF government - OICC Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.