ജി​ദ്ദ​യി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ മീ​ൻ​പി​ടി​ത്തം ന​ട​ത്തി​യ​വ​ർ പി​ടി​യി​ൽ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ സ​മു​ദ്ര അ​തി​ർ​ത്തി​ക്കു​ള്ളി​ലെ സു​ര​ക്ഷാ-​മു​ൻ​ക​രു​ത​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച ര​ണ്ട് സ്വ​ദേ​ശി​ക​ളെ സു​ര​ക്ഷാ പ​ട്രോ​ളി​ങ്​ സം​ഘം പി​ടി​കൂ​ടി. ജി​ദ്ദ തീ​ര​ത്താ​ണ് സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ അ​നു​മ​തി പ​ത്ര​മി​ല്ലാ​തെ മീ​ൻ​പി​ടി​ത്തം ന​ട​ത്തി​യ​തി​നും, വേ​ട്ട​യാ​ടു​ന്ന​തി​നാ​യി നി​യ​മ​പ​ര​മാ​യി നി​രോ​ധി​ച്ചി​ട്ടു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് നി​യ​മ​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ ജ​ല​വി​ഭ​വ​ങ്ങ​ളും സ​മു​ദ്ര​സ​മ്പ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​മ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന് സു​ര​ക്ഷ വി​ഭാ​ഗം ഓ​ർ​മി​പ്പി​ച്ചു.  പ​രി​സ്ഥി​തി​ക്കോ സ​മു​ദ്ര​സ​മ്പ​ത്തി​നോ വി​രു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ വി​വ​ര​മ​റി​യി​ക്കാ​വു​ന്ന​താ​ണ്: മ​ക്ക, മ​ദീ​ന, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ: 911, മ​റ്റ് പ്ര​വി​ശ്യ​ക​ൾ: 994, 999, 996. വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​വ​രു​ടെ വ്യ​ക്തി​ത്വം പൂ​ർ​ണ​മാ​യും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും, പ​രാ​തി​ക്കാ​ർ​ക്ക് ഇ​തി​ന്റെ പേ​രി​ൽ ഒ​രു​വി​ധ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - People arrested for fishing without licenses in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.