പെനാൽട്ടി ഷൂട്ടൗട്ട് മത്സര വിജയികളായ റോയൽ സ്വീറ്റ്സ് ടീം ട്രോഫി സ്വീകരിക്കുന്നു

ഒ.ഐ.സി.സി പെനാൽട്ടി ഷൂട്ടൗട്ട്, വടംവലി മത്സരങ്ങൾ ആഘോഷമാക്കി ഹഫർ അൽ-ബാത്വിനിലെ മലയാളി സമൂഹം

ദമ്മാം: ഒ.ഐ.സി.സി ഹഫർ അൽബാത്വിനിൽ സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ടൗട്ട്, വടംവലി മത്സരങ്ങൾ പ്രവാസി സമൂഹം ആഘോഷമാക്കി മാറ്റി. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ നിരവധിയാളുകൾ പങ്കെടുത്തു. ആവേശകരമായ മത്സരങ്ങളെ ആർപ്പുവിളികളോടെയും നൃത്തച്ചുവടുകളോടെയുമാണ് കായികപ്രേമികൾ പ്രോത്സാഹിപ്പിച്ചത്. ഷൂട്ടൗട്ട് മത്സരത്തിൽ ഒന്നാം സമ്മാനമായ അല സൂപ്പർമാർക്കറ്റ് ട്രോഫി മാസ്മരിക പ്രകടനത്തിലൂടെ റോയൽ സ്വീറ്റ്സ് സ്വന്തമാക്കി. രണ്ടാം സമ്മാനമായ പെർഫെക്ട് സ്റ്റുഡിയോ ട്രോഫി മിന്നുന്ന പ്രകടനത്തിലൂടെ പാസ്‌ക് ഹഫറാണ് കരസ്ഥമാക്കിയത്.

ഏറ്റവും മികച്ച ഗോൾ കീപ്പറിന് ഫാത്തിമ സൂപ്പർമാർക്കറ്റ് നൽകിയ ബെസ്റ്റ് ഗോൾ കീപ്പർ വ്യക്തിഗത ട്രോഫി സ്വന്തമാക്കിയത് പാസ്‌ക് ഹഫറിന്റെ ഗോൾ കീപ്പർ ബ്രിജിത്താണ്. വടംവലി മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെ ടീം ഹഫർ സ്‌ട്രോം ജേതാക്കളായി. ഒ.ഐ.സി.സി ഹഫർ അൽബാത്വിൻ നൽകിയ 30 കിലോഗ്രാം തൂക്കമുള്ള ആടും അൽഹുദാ കലക്ഷൻ നൽകിയ ട്രോഫിയുമാണ് ജേതാക്കളായ ടീം ഹഫർ സ്ട്രോമിന് ലഭിച്ചത്. മുഹമ്മദിയ ടീമാണ് രണ്ടാം സമ്മാനം കരസ്ഥമാക്കിയത്. ഉസ്താദ് ഹോട്ടൽ നൽകിയ ട്രോഫിയാണ് രണ്ടാം സ്ഥാനക്കാരായ മുഹമ്മദിയക്ക് ലഭിച്ചത്. പ്രസിഡന്റ് സലിം കീരിക്കാട്, ജനറൽ സെക്രട്ടറി ക്ലിന്റോ ജോസ്‌, സുബിൻ, സിനാജ്, അനൂപ്, സാബു തോമസ് ജിതേഷ് തെരുവത്ത്, നുഹ്മാൻ കൊണ്ടോട്ടി, ജോബി ആന്റണി, അനീഷ് തോമസ്, വിപിൻ മറ്റത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Penalty shootout and tug-of-war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.