ജിദ്ദ: 'നിയോം'നഗരത്തിലെ ചെങ്കടൽ തീരത്തെ ഷൂശ ദ്വീപിൽ പവിഴ പാർക്ക്നിർമിക്കുന്നു. കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയുമായി സഹകരിച്ചാണ് പാർക്ക് നിർമിക്കുന്നതെന്ന് നിയോം കമ്പനി വ്യക്തമാക്കി. 'ഷൂശ പവിഴ പാർക്ക്' എന്ന പേരിലാണ് അറിയപ്പെടുക.
പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിലും ലോകത്ത് മുൻനിര സ്ഥാനത്ത് നിയോം എത്തുമെന്നും കമ്പനി അറിയിച്ചു. സംരക്ഷണ മാർഗങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള പുതുമകൾ പ്രദർശിപ്പിക്കുന്ന ആഗോള കേന്ദ്രമായിരിക്കും ഇത്. പരിസ്ഥിതിയിൽ താൽപര്യമുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, ടൂറിസം പ്രേമികൾ എന്നിവരെ സ്ഥലത്തേക്ക് ആകർഷിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
ചെങ്കടലിലെ സമുദ്രജീവികളെ സംരക്ഷിക്കുന്നതോടൊപ്പം വളർത്തുന്നതും പദ്ധതിയുടെ ഉദ്ദേശ്യമാണ്. ചെങ്കടലിലെ ഷൂശ ദ്വീപിൽ മുന്നൂറിലധികം ഇനം പവിഴവും 1000 ഇനം മത്സ്യങ്ങളും വസിക്കുന്നുണ്ട്. 2025ൽ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.