Posted On
date_range Updated On
date_range പട്ടാമ്പി സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: പാലക്കാട് പട്ടാമ്പി വിളയൂർ കുപൂത്ത് സ്വദേശി ഒ.ടി. കമാൽ (62) ജിദ്ദയിൽ നിര്യാതനായി. ജിദ്ദ ഫൈസലിയയിൽ ജോലി ചെയ്തുവരികയായിരുന്നു.
അസുഖബാധിതനായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്റെ മരണം. 30 വർഷമായി പ്രവാസിയാണ്. മാതാവ്: ബീവിക്കുട്ടി. ഭാര്യ: ഖദീജ. മക്കൾ: കാമില, കഫീല, കാശിഫ്. മരുമക്കൾ: സൈതലവി, റഫീഖ്, റിസ്വാന.
മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. നിയമ നടപടികൾ പൂർത്തിയാകുന്നതിനും മറ്റു സഹായങ്ങൾക്കും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.