ജുബൈൽ: കോവിഡ് പശ്ചാത്തലത്തിൽ, സൗദി അറേബ്യയിൽ വീടുകളിൽ കഴിയുന്ന പലവിധ രോഗങ്ങളു ള്ളവർക്ക് പതിവ് ചികിത്സ ലഭ്യമാക്കാൻ ‘വിദൂര ശുശ്രൂഷ സംവിധാന’ത്തിെൻറ സേവനം പ്രയോ ജനപ്പെടുത്തുന്നു. ആരോഗ്യ വകുപ്പും ആശുപത്രികളും ‘ ൻ’ സൗകര്യമാണ് ഏർപ്പെടുത്തുന്നത്. അടിയന്തര മെഡിക്കൽ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായാണ് ഈ നൂതന രീതി പ്രയോഗവത്കരിച്ചിരിക്കുന്നത്. പലവിധ രോഗപീഡകൾ അനുഭവിക്കുന്നവർക്കായി ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ, ടെലിഫോൺ, വിഡിയോ സേവനങ്ങൾ എന്നിവ ഉപയോഗിച്ച് കൺസൾട്ടേഷനുകൾ നൽകുന്ന രീതിയാണ് ടെലിമെഡിസിൻ. ജനറൽ മെഡിസിൻ, ഫാമിലി മെഡിസിൻ, ഇേൻറണൽ മെഡിസിൻ തുടങ്ങി നിരവധി വിഭാഗങ്ങളുടെ സേവനം ഇൗ മാർഗം വഴി ലഭ്യമാണ്.
രോഗിയുടെ മെഡിക്കൽ ഫയൽ ടെലിമെഡിസിൻ സംവിധാനവുമായി ബന്ധിപ്പിക്കും. ഇതുമൂലം രോഗികളുടെ രോഗവും ചികിത്സയും സംബന്ധിച്ച മുഴുവൻ ചരിത്രവും അറിയാൻ കഴിയും, അവസാനം ഡോക്ടറെ സന്ദർശിച്ച വിവരം ഉൾപ്പെടെ. ഒരു രോഗിക്ക് വ്യക്തിപരമായി വൈദ്യസഹായം ആവശ്യമുണ്ടെങ്കിലോ മരുന്ന് വിതരണം ചെയ്യുന്നതിനോ സാമ്പിളുകൾ ശേഖരിക്കുന്നതിനോ ആശുപത്രികൾ ഹോം- വിസിറ്റിങ് സർവിസും ഏർപ്പെടുത്തിയിരിക്കുന്നു. സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലാബിൽ നിന്നും ഡോക്ടർക്ക് ഓൺലൈനായി അയക്കും. രോഗി ആശുപത്രിയിലെേത്തണ്ട ആവശ്യകത ഇതിലൂടെ ഒഴിവാകുന്നു. ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ ഇൗ വിദൂര കൺസൽട്ടേഷനുകളുടെ ചെലവുകളും വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ടെലിമെഡിസിൻ സംവിധാനത്തിലും ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെയും നിരോധനങ്ങളുടെയും പശ്ചാത്തലത്തിൽ ജനങ്ങളുടെ ആവശ്യ നിർവഹണത്തിന് സ്വീകരിച്ച ബദൽ നടപടികളിൽ ഒന്നാണ് ടെലിമെഡിസിൻ. ദിവസവും ആയിരത്തോളം രോഗികൾക്ക് വിദൂരചികിത്സ സമ്പ്രദായം വഴി ആശുപത്രികളിലുള്ള ഡോക്ടർമാരുടെ കൺസൽേട്ടഷൻ ലഭിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.